ഗോകുല്‍ സുരേഷിന്റെ അച്ഛന്റെ സഹപ്രവര്‍ത്തകനാണ് ഞാന്‍. അപ്പോള്‍ ഉറപ്പായും അവന് അച്ഛനോടുള്ള ബഹുമാനം എന്നോടും ഉണ്ടാകും. പക്ഷേ ആ ഒരു ബഹുമാനം സിനിമയില്‍ കാണിക്കരുത് എന്ന് ഞാന്‍ പറഞ്ഞു.
സെറ്റിലൊക്കെ വരുമ്പോള്‍ എന്നെ കാണുന്ന ഉടനെ എഴുന്നേറ്റ് നിന്ന് ഗോകുല്‍ ബഹുമാനിക്കും. അങ്ങനെയൊന്നും വേണ്ടെന്നു ഞാന്‍ പറഞ്ഞു. സാധാരണ പെരുമാറുന്ന രീതി തന്നെ മതിയെന്നാണ് ഞാന്‍ ഗോകുലിനോട് ആവശ്യപ്പെട്ടത്. ഗോകുല്‍ വളരെ നന്നായി അഭിനയിച്ചു. മികച്ച കോംബിനേഷന്‍ ആയിരുന്നു ഞങ്ങള്‍. യാതാരുവിധ ബുദ്ധിമുട്ടും നേരിടേണ്ടിവന്നില്ല.
ഗോകുലിന് എന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഒരു എക്സൈറ്റ്മെന്റ് ഉണ്ട്. അത് ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പേഴ്സ് എന്ന സിനിമയിലും പ്രതിഫലിച്ചു. അതാണ് ആ കഥാപാത്രം അത്രയും സ്വീറ്റ് ആയത്. പുത്തന്‍ ബൈക്ക് ആണ് അവനു സിനിമയില്‍ ഉപയോഗിക്കാന്‍ വാങ്ങിക്കൊടുത്തത്. -മമ്മൂട്ടി