കാ​ര​ണ​വ​ർ വ​ധ​ക്കേ​സ്; പ്ര​തി ഷെ​റി​ന് ശി​ക്ഷ​യി​ൽ ഇ​ള​വ് ന​ൽ​കി ജ​യി​ൽ മോ​ചി​ത​യാ​ക്കാ​ൻ ശി​പാ​ർ​ശ; മോ​ച​ന ഫ​യ​ൽ മ​ന്ത്രി​സ​ഭ നേ​ര​ത്തേ​യാ​ക്കി​യ​ത് ഒ​രു മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ​മൂ​ലം

തി​രു​വ​ന​ന്ത​പു​രം: ചെ​റി​യ​നാ​ട് ഭാ​സ്ക​ര കാ​ര​ണ​വ​ർ വ​ധ​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി ഷെ​റി​ന് ശി​ക്ഷാ​കാ​ല​യ​ള​വി​ൽ ഇ​ള​വു ന​ൽ​കി മോ​ചി​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭാ ശി​പാ​ർ​ശ.

ഷെ​റി​ന്‍റെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷാ​കാ​ല​യ​ള​വ് 14 വ​ർ​ഷം പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ണ്ണൂ​ർ വ​നി​താ ജ​യി​ലി​ൽ ചേ​ർ​ന്ന ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ന്‍റെ ശി​പാ​ർ​ശ​യു​ടെ​യും നി​യ​മ​വ​കു​പ്പി​ന്‍റെ അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ചും മ​ക​ൻ പു​റ​ത്തു​ണ്ടെ​ന്ന വാ​ദ​വും സ്ത്രീ​യെ​ന്ന പ​രി​ഗ​ണ​ന​യും ക​ണ​ക്കി​ലെ​ടു​ത്തും വി​ട്ട​യ​യ്ക്കാ​നു​ള്ള ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ച​ത്. ഇ​നി ഗ​വ​ർ​ണ​ർ​കൂ​ടി ഒ​പ്പു​വ​ച്ചാ​ൽ മാ​ത്ര​മേ ജ​യി​ൽ​മോ​ചി​ത​യാ​കാ​ൻ ക​ഴി​യൂ.

ഒ​രു മ​ന്ത്രി​യു​ടെ​കൂ​ടി ഇ​ട​പെ​ട​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഷെ​റി​ന്‍റെ മോ​ച​ന ഫ​യ​ൽ മ​ന്ത്രി​സ​ഭ നേ​ര​ത്തേ​യാ​ക്കി​യ​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. ജീ​വ​പ​ര്യ​ന്തം ശി​ക്ഷ 14 വ​ർ​ഷ​മെ​ന്നു നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്നും ജീ​വി​താ​വ​സാ​നം വ​രെ​യാ​ണെ​ന്നു​മു​ള്ള സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​പ്പോ​ഴ​ത്തെ വി​ധി​ക​ളി​ൽ ഇ​തു വ്യ​ക്ത​മാ​ക്കാ​റു​ണ്ട്.

എ​ന്നാ​ൽ, 2010ലാ​ണ് ഷെ​റി​നെ ശി​ക്ഷി​ച്ചു​കൊ​ണ്ട് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. ഇ​തി​ൽ ജീ​വി​താ​വ​സാ​ന​മെ​ന്നു വ്യ​ക്ത​മാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശി​ക്ഷാ​കാ​ല​യ​ള​വ് 14 വ​ർ​ഷം പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചു വി​ട്ട​യ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

2009 ന​വം​ബ​ർ എ​ട്ടി​നാ​ണ് ചെ​ങ്ങ​ന്നൂ​ർ ചെ​റി​യ​നാ​ട് സ്വ​ദേ​ശി​യും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​മാ​യ ഭാ​സ്ക​ര കാ​ര​ണ​വ​ർ വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

മോ​ഷ​ണ​ത്തെ​ത്തു​ട​ർ​ന്നു​ള്ള കൊ​ല​പാ​ത​ക​മെ​ന്ന് ആ​ദ്യം ക​രു​തി​യ കേ​സി​ലാ​ണ് മ​രു​മ​ക​ളാ​യ ഷെ​റി​ൻ പി​ടി​യി​ലാ​യ​ത്. ഷെ​റി​നും കാ​മു​ക​നും ചേ​ർ​ന്നാ​ണ് ഭാ​സ്ക​ര കാ​ര​ണ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചു. ഈ ​ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി​യും ശ​രി​വ​ച്ചു. ഷെ​റി​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ത​ന്‍റെ വ​ഴി​വി​ട്ട ബ​ന്ധം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ഭാ​സ്ക​ര കാ​ര​ണ​വ​രെ ഷെ​റി​ൻ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം ന​ട​ത്തി​യ ചോ​ദ്യം​ചെ​യ്യ​ലി​ൽ വീ​ടി​ന്‍റെ മു​ക​ൾ​നി​ല​യി​ൽ ഒ​രു സ്ലൈ​ഡിം​ഗ് ജ​നാ​ല​യു​ണ്ടെ​ന്നും അ​തു​വ​ഴി പു​റ​ത്തു നി​ന്നൊ​രാ​ൾ​ക്ക് അ​ക​ത്തേ​ക്കു ക​യ​റാ​മെ​ന്നും ഷെ​റി​നാ​ണ് മൊ​ഴി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഗോ​വ​ണി​യി​ല്ലാ​തെ ഒ​രാ​ൾ​ക്ക് അ​തി​ന്‍റെ മു​ക​ളി​ൽ​ക്ക​യ​റി നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം മ​ന​സി​ലാ​ക്കി.

ഇ​തി​നി​ടെ ഷെ​റി​ന്‍റെ ഫോ​ണ്‍​കോ​ൾ വി​വ​രം പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഒ​രു ന​ന്പ​റി​ലേ​ക്ക് 55 കോ​ളു​ക​ൾ പോ​യ​താ​യി ക​ണ്ടെ​ത്തി. ര​ണ്ടാം​പ്ര​തി ബാ​സി​ത് അ​ലി​യു​ടെ ഫോ​ണി​ലേ​ക്കാ​യി​രു​ന്നു ആ ​കോ​ളു​ക​ൾ പോ​യ​ത്. കൊ​ല്ല​പ്പെ​ട്ട ഭാ​സ്ക​ര കാ​ര​ണ​വ​രു​ടെ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യു​ടെ പി​ടി​യി​ൽ കാ​ണ​പ്പെ​ട്ട വ​ല​തു ത​ള്ള​വി​ര​ലി​ന്‍റെ അ​ട​യാ​ളം ബാ​സി​ത് അ​ലി​യു​ടേ​താ​ണെ​ന്ന് തെ​ളി​ഞ്ഞു.

ഒ​രു​മി​ച്ചു ജീ​വി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു ഷെ​റി​നും ബാ​സി​ത് അ​ലി​യും. ഇ​തി​നി​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. ഷാ​നു റ​ഷീ​ദ്, നി​ഥി​ൻ എ​ന്നി​വ​രാ​യി​രു​ന്നു കേ​സി​ലെ കൂ​ട്ടു​പ്ര​തി​ക​ൾ. സ്വ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ലെ പ്ര​തി​കാ​ര​മാ​ണു കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം.

ജ​യി​ലി​ൽ ക​ഴി​യ​വേ ഷെ​റി​ൻ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​തും ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തും വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment