“മ​ന​സോ​ടി​ത്തി​രി മ​ണ്ണ്’… പ്ര​വാ​സി​യാ​യ ചാ​ക്കോ​ച്ച​ൻ ന​ൽ​കി​യ​ത് 78 സെ​ന്‍റ് ഭൂ​മി; വെ​ളി​യ​ന്നൂ​രി​ല്‍ നി​രാ​ലം​ഭ​രാ​യ പ​ത്തു പേ​ര്‍​ക്കു​കൂ​ടി വീ​ടാ​കും

ഭ​വ​ന​ര​ഹി​ത​രാ​യ കു​ടും​ബ​ങ്ങ​ള്‍​ക്കു സ്വ​ന്ത​മാ​യി ഒ​രു വീ​ട് എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നാ​യി സ​ര്‍​ക്കാ​രി​ന്‍റെ ‘മ​ന​സോ​ടി​ത്തി​രി മ​ണ്ണ്’ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി വെ​ളി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ നി​രാ​ലം​ബ​രാ​യ സ​മൂ​ഹ​ത്തി​ന് വീ​ട് നി​ര്‍​മാ​ണ​ത്തി​ന് 78 സെ​ന്‍റ് ഭൂ​മി സം​ഭാ​വ​ന ന​ല്‍​കി ഉ​ഴ​വൂ​ര്‍ കി​ഴ​ക്കേ​ക്കു​റ്റ് ചാ​ക്കോ​ച്ച​ന്‍ മാ​തൃ​ക​യാ​യി.

ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം പ​ത്തു വീ​ടു​ക​ളാ​ണ് ഈ ​സ്ഥ​ല​ത്ത് നി​ര്‍​മി​ക്കു​ന്ന​ത്. ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി ര​ണ്ടാം ഘ​ട്ട​ത്തി​ലു​ള്‍​പ്പെ​ട്ട മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്കും വീ​ട് നി​ര്‍​മാ​ണം വെ​ളി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭി​ച്ചി​രു​ന്നു. മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ ഭൂ​മി​യോ പാ​ര്‍​പ്പി​ട​മോ ഇ​ല്ലാ​ത്ത വി​ഭാ​ഗ​ത്തി​ന് ല​ക്ഷ്യ​മി​ട്ട​പ്പോ​ഴാ​ണ് ഭൂ​മി വാ​ങ്ങി ന​ല്‍​കു​ന്ന​തി​നു​ള്ള സാ​മ്പ​ത്തി​കം ത​ട​സ​മാ​യ​ത്.

ഈ ​ഘ​ട്ട​ത്തി​ലാ​ണ് പ്ര​വാ​സി​യാ​യ കി​ഴ​ക്കേ​ക്കു​റ്റ് ചാ​ക്കോ​ച്ച​ന്‍ സ​ഹാ​യ​മ​ന​സു​മാ​യി പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ച​ത്. പ​ത്തു വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്കും വീ​ട് ന​ല്‍​കി​യ പഞ്ചാ​യ​ത്താ​യി വെ​ളി​യ​ന്നൂ​ര്‍ മാ​റും.

ചാ​ക്കോ​ച്ച​ന്‍, ഭാ​ര്യ ഷി​ജി, മ​ക്ക​ളാ​യ ആ​ര്യ, ആ​ര​തി, അ​മ​ല്‍ എ​ന്നി​വ​രി​ല്‍​നി​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു ഭൂ​മി ന​ല്‍​കു​ന്ന​തി​നു​ള്ള സ​മ്മ​ത​പ​ത്രം ഏ​റ്റു​വാ​ങ്ങി. ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ജോ​ണ്‍, വെ​ളി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജേ​ഷ് ശ​ശി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ന്ധു​മോ​ള്‍ ജേ​ക്ക​ബ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​എം. മാ​ത്യു, വെ​ളി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​നി സി​ജു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ണ്ണി പു​തി​യി​ടം, ജോ​മോ​ന്‍ ജോ​ണി, അ​ര്‍​ച്ച​ന ര​തീ​ഷ്, ത​ങ്ക​മ​ണി ശ​ശി, ജി​മ്മി ജ​യിം​സ്, ബി​ന്ദു ഷി​ജൂ, ഉ​ഷ സ​ന്തോ​ഷ്, സെ​ക്ര​ട്ട​റി ടി. ​ജി​ജി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment