നി​ക്ഷേ​പി​ച്ച 50 ല​ക്ഷം തി​രി​ച്ച് ന​ൽ​കി​യി​ല്ല:  ക​ണ്ണൂ​രി​ൽ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​നെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ആ​യി​ക്ക​ര​യി​ൽ സി​പി​എം​നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ട​ക്കാ​ട് ക​ണ്ണൂ​ർ സി​റ്റി ഫി​ഷ​ർ​മെ​ൻ ഡ​വ​ല​പ്മെ​ന്‍റ് ആ​ന്‍റ് വെ​ൽ​ഫെ​യ​ർ കോ. ​ഓ​പ് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ വീ​ണ്ടും കേ​സ്.

കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും നി​ക്ഷേ​പി​ച്ച 50 ല​ക്ഷം രൂ​പ തി​രി​ച്ചു​ന​ൽ​കി​യി​ല്ലെ​ന്ന എ​ള​യാ​വൂ​ർ സ്വ​ദേ​ശി നാ​രാ​യ​ണ​ന്‍റെ പ​രാ​തി​യി​ലാ​ണ് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സൊ​സൈ​റ്റി സെ​ക്ര​ട്ട​റി സു​നി​ത, പ്ര​സി​ഡ​ന്‍റ് സ​ത്യ​ബാ​ബു, ഡ​യ​റ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്.

വ​ർ​ഷ​ങ്ങ​ളാ​യി സൊ​സൈ​റ്റി​യി​ൽ നാ​രാ​യ​ണ​ൻ പ​ണം നി​ക്ഷേ​പി​ച്ച് വ​രി​ക​യാ​യി​രു​ന്നു. കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ പ​ണം തി​രി​കെ ചോ​ദി​ച്ച​പ്പോ​ൾ ന​ൽ​കാ​തെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ബാ​ങ്ക് ഭ​ര​ണ സ​മി​തി​ക്കെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് സ​ഹ​ക​ര​ണ വ​കു​പ്പും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. നി​ക്ഷേ​പ​ക​രു​ടെ പ​ണം തി​രി​ച്ചു ന​ൽ​കു​മെ​ന്ന് ഭ​ര​ണ സ​മി​തി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ​യും തി​രി​ച്ചു ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Related posts

Leave a Comment