യു​എ​സ് സ​ഹാ​യം നി​ല​ച്ചു; പാ​ക്കി​സ്ഥാ​നി​ൽ പ്ര​തി​സ​ന്ധി

ഇ​സ്‌​ലാ​മാ​ബാ​ദ്: വി​ദേ​ശ​സ​ഹാ​യ​ങ്ങ​ൾ മ​ര​വി​പ്പി​ക്കാ​നു​ള്ള അ​മേ​രി​ക്ക​യി​ലെ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​നം പാ​ക്കി​സ്ഥാ​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചു​വെ​ന്നു റി​പ്പോ​ർ​ട്ട്. സാ​ന്പ​ത്തി​കം, ഊ​ർ​ജം, ആ​രോ​ഗ്യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ൾ നി​ല​ച്ചു​വെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ഊ​ർ​ജ​മേ​ഖ​ല​യി​ൽ അ​മേ​രി​ക്ക​ൻ സാ​ന്പ​ത്തി​ക​സ​ഹാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ചു പ​ദ്ധ​തി​ക​ൾ നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്നു. സാ​ന്പ​ത്തി​ക​മേ​ഖ​ല​യി​ലെ നാ​ലു പ​ദ്ധ​തി​ക​ളെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. കൃ​ഷി, ഭ​ക്ഷ്യ​സു​ര​ക്ഷ, കാ​ലാ​വ​സ്ഥ, വി​ദ്യാ​ഭ്യാ​സം, ജ​നാ​ധി​പ​ത്യം, മ​നു​ഷ്യാ​വ​കാ​ശം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

യു​എ​സ് ന​ല്കു​ന്ന വി​ദേ​ശ സാ​ന്പ​ത്തി​ക​സ​ഹാ​യ​ങ്ങ​ൾ 90 ദി​വ​സ​ത്തേ​ക്കു നി​ർ​ത്തി​വ​യ്ക്കാ​നാ​ണു ട്രം​പ് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. ട്രം​പി​ന്‍റെ വി​ദേ​ശ​ന​യ​വു​മാ​യി ഒ​ത്തു​പോ​കു​ന്ന സ​ഹാ​യ​പ​ദ്ധ​തി​ക​ൾ മാ​ത്ര​മേ പു​ന​രാ​രം​ഭി​ക്കൂ. റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​നെ​തി​രേ പോ​രാ​ടു​ന്ന യു​ക്രെ​യ്ൻ അ​ട​ക്കം ഈ ​തീ​രു​മാ​ന​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​തം നേ​രി​ടു​ന്നു​ണ്ട്.​പ​ല പ​ദ്ധ​തി​ക​ളും പു​ന​രാ​രം​ഭി​ക്കി​ല്ലെ​ന്ന ഭീ​തി പാ​ക് അ​ധി​കൃ​ത​ർ​ക്കു​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment