ഇതൊക്കെ ഒരു രസല്ലേ മക്കളേ… പ്രാ​യം കു​റ​ക്കാ​ൻ പ്ലാ​സ്മ ത​രാ​ൻ റെ​ഡി​യാ​ണെ​ന്ന് ടെ​ക് കോ​ടീ​ശ്വ​ര​ൻ

യൗ​വ​നം നി​ല​നി​ർ​ത്താ​ൻ ദേ​വ​ൻ​മാ​ർ പാ​ലാ​ഴി ക​ട​ഞ്ഞെ​ടു​ത്ത ക​ഥ പു​രാ​ണ​ങ്ങ​ളി​ൽ നാം ​കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ഈ ​ആ​ധു​നി​ക യു​ഗ​ത്തി​ലും യു​വ​ത്വം കാ​ത്തു സൂ​ക്ഷി​ക്കാ​ൻ പാടുപെടുന്നവരും ഉണ്ട്. യൗവനം നിലനിർത്താൻ കോ​ടി​ക​ൾ ചെ​ല​വാ​ക്കു​ന്നൊ​രു കോ​ടീ​ശ്വ​ര​നെ അ​ത്ര പെ​ട്ടെ​ന്നൊ​ന്നും ആ​രും മ​റ​ക്കി​ല്ല.

47 -ാം വ​യ​സ്സി​ൽ ത​ന്‍റെ യു​വ​ത്വം നി​ല​നി​ർ​ത്താ​ൻ ഒ​രു വ​ർ​ഷം 16 കോ​ടി രൂ​പ​യാ​ണ് ഇ​ദ്ദേ​ഹം മു​ട​ക്കു​ന്ന​ത്. മ​ര​ണ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന​വ​ൻ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​മേ​രി​ക്ക​ൻ ശ​ത​കോ​ടീ​ശ്വ​ര​ൻ ബ്ര​യാ​ൻ ജോ​ൺ​സ​ൺ ആ​ണ് ഇ​ദ്ദേ​ഹം.

ശാ​രീ​രി​ക​മാ​യ പ്രാ​യം കു​റ​യ്ക്കു​ന്ന​തി​നാ​യി 16 -കാ​ര​നാ​യ മ​ക​ന്‍റെ ര​ക്ത​ത്തി​ലെ പ്ലാ​സ്മ സ്വ​ന്തം ശ​രീ​ര​ത്തി​ലേ​ക്ക് ക​യ​റ്റി​ക്കൊ​ണ്ടു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രീ​ക്ഷ​ണം വ​ള​രേ ശ്ര​ദ്ധ നേ​ടി​യ​താ​ണ്. ഇ​പ്പോ​ഴി​താ ത​ന്‍റെ ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ പ്ലാ​സ്മ സെ​ല്ലു​ക​ൾ ല​ഭി​ച്ചു ക​ഴി​ഞ്ഞു​വെ​ന്നും അ​തി​നാ​ൽ മ​ക​ന്‍റെ ര​ക്ത​ത്തി​ൽ നി​ന്നു പ്ലാ​സ്മ സ്വീ​ക​രി​ക്കു​ന്ന​ത് താ​ൻ നി​ർ​ത്തി​യെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യ വാ​ർ​ത്ത​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

കൂ​ടാ​തെ ആ​ർ​ക്കെ​ങ്കി​ലും ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ ത​ന്‍റെ ര​ക്ത​ത്തി​ലെ പ്ലാ​സ്മാ സെ​ല്ലു​ക​ൾ ന​ൽ​കാ​ൻ ത​യാ​റാ​ണ് എ​ന്നും ത​മാ​ശ​രൂ​പേ​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് ബ്ര​യാ​ൻ ജോ​ൺ​സ​ൺ.

 

Related posts

Leave a Comment