ചെങ്ങന്നൂര്‍: ചെറിയനാട് ഭാസ്കരകാരണവര്‍ വധക്കേസിലെ ഒന്നാംപ്രതി ഷെറിനെ ജയില്മോചിതയാക്കുന്നതിനു പിന്നില്‍ ഉന്നത സ്വാധീനം സംശയിക്കുന്നതായി കാരണവരുടെ ബന്ധുവും കേസിലെ ഒന്നാംസാക്ഷിയുമായ അനില്‍ ഓണമ്പള്ളി.
ഒരു മന്ത്രിയുടെ പങ്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്.
ഇതെന്തു സന്ദേശമാണു നല്‍കുന്നത്? സ്വാധീനമുണ്ടെങ്കില്‍ ഏതു കുറ്റകൃത്യത്തില്‍നിന്നും ആര്‍ക്കും രക്ഷപ്പെടാമെന്നാണോ? -അനില്‍ ചോദിക്കുന്നു.ഇക്കാര്യത്തിലെ തുടര്‍ നടപടി കാരണവരുടെ അമേരിക്കയിലുള്ള മൂത്തമകനുമായും മറ്റും ആലോചിച്ചു തീരുമാനിക്കും. ഗവര്‍ണര്‍ക്കു പരാതി നല്‍കാനും ആലോചനയുണ്ട്.
കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. കെ.എം. രാജഗോപാലപിള്ളയുടെ അഭിപ്രായവും തേടുമെന്നും അനില്‍ പറഞ്ഞു.പത്തനാപുരം സ്വദേശിനിയായ ഷെറിനെ വിട്ടയയ്ക്കാന് കഴിഞ്ഞ മന്ത്രിസഭാ യോഗമാണു തീരുമാനിച്ചത്. 2009ല്‍ ചെങ്ങന്നൂര്‍ ചെറിയനാട്ടു നടന്ന കൊലപാതകത്തില്‍ കാരണവരുടെ മകന്റെ ഭാര്യയായ ഷെറിനെയും കാമുകനെയും മറ്റു രണ്ടു പേരെയുമാണു ശിക്ഷിച്ചത്.
മൂന്നു ജീവപര്യന്തമായിരുന്നു ഷെറിനുള്ള ശിക്ഷ. ഇതില്‍ 14 വര്‍ഷം ജയിലില്‍ പൂര്‍ത്തിയാക്കി. ഇതും സ്ത്രീയും അമ്മയുമെന്നും പരിഗണിച്ചാണ് ഷെറിനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടി. മറ്റു പ്രതികള്‍ ജയിലില്‍ തുടരും.എന്നാല്‍, 20 വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്ന സ്ത്രീകളുണ്ടെന്ന് അനില്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഷെറിന് ഒട്ടേറെത്തവണ പരോള്‍ കിട്ടിയത് അനധികൃതമായാണെന്നും അദ്ദേഹം ആരോപിച്ചു.സ്വത്തിന്റെ ഒരുഭാഗം ഷെറിനു നല്‍കിക്കൊണ്ട് തയാറാക്കിയ വില്‍പ്പത്രം ഭാസ്കര കാരണവര്‍ പിന്നീടു റദ്ദാക്കിയതാണ് കൊലയ്ക്കുള്ള മുഖ്യകാരണം. കൊലനടന്ന ചെറിയനാട്ടെ കാരണവേഴ്സ് വില്ലയില്‍ കാരണവരുടെ മകന്റെ ബന്ധുവാണ് ഇപ്പോള്‍ താമസം.