കീവ്: വടക്കുകിഴക്കൻ യുക്രെയ്നിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാലു വയോധിക ദന്പതികൾ ഉൾപ്പെടെ ഒന്പതുപേർ മരിച്ചു. 13 പേർക്കു പരിക്കേറ്റു.
പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു. സുമി നഗരത്തിലെ പാർപ്പിടസമുച്ചയത്തിനുനേരേയാണു പുലർച്ചെ ഡ്രോൺ ആക്രമണമുണ്ടായത്. കെട്ടിടത്തിനു സാരമായ നാശനഷ്ടമുണ്ടായി.
81 ആക്രമണമാണ് റഷ്യ നടത്തിയത്. അതിൽ 37 എണ്ണം വെടിവച്ചിട്ടതായി യുക്രെയ്ൻ സൈനികർ പറഞ്ഞു. വ്യാഴാഴ്ച ഡോണെറ്റ്സ്കിലെ ക്രാമാടോർസ്ക് നഗരത്തിൽ റഷ്യൻ പീരങ്കിയാക്രമണത്തിൽ 13 പേർക്കു പരിക്കേറ്റിരുന്നു. അതിനിടെ യുക്രെയ്ന് 1.2 ബില്യൺ ഡോളറിന്റെ സൈനിക സഹായം സ്വീഡൻ പ്രഖ്യാപിച്ചു. സ്വീഡിഷ് പ്രതിരോധമന്ത്രി പാൽ ജോൺസനാണ് ഇക്കാര്യം അറിയിച്ചത്.