ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ഗെ​റ്റ് സെ​റ്റ് ബേ​ബി ആ​ശി​ര്‍​വാ​ദ് സി​നി​മാ​സി​ന്

പാ​ന്‍ ഇ​ന്ത്യ​ന്‍ ബ്ലോ​ക്ക് ബ​സ്റ്റ​റാ​യ മാ​ര്‍​ക്കോ​യ്ക്കുശേ​ഷം ഉ​ണ്ണി​മു​കു​ന്ദ​ന്‍ നാ​യ​ക​നാ​വു​ന്ന ഗെ​റ്റ് സെ​റ്റ് ബേ​ബി​യു​ടെ കേ​ര​ള​ത്തി​ലെ വി​ത​ര​ണാ​വ​കാ​ശം ആ​ശിര്‍​വാ​ദ് സി​നി​മാ​സി​ന്. ആ​ശി​ര്‍​വാ​ദി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യ ​ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇക്കാ​ര്യം അ​റി​യി​ച്ച​ത്.

ഉ​ണ്ണി മു​കു​ന്ദ​ന്‍ ഐവിഎ​ഫ് സ്പെ​ഷലി​സ്റ്റ് ആ​യി എ​ത്തു​ന്ന ഗെ​റ്റ് സെ​റ്റ് ബേ​ബി ഒ​രു ഡോ​ക്ട​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും അ​തു പ​രി​ഹ​രി​ക്കാ​ൻ അ​ദ്ദേ​ഹം ക​ണ്ടെ​ത്തു​ന്ന വ​ഴി​ക​ളും ര​സ​ക​ര​മാ​യ രീ​തി​യി​ൽ പ്ര​തി​പാ​ദി​ക്കു​ന്നു. കോ​ഹി​നൂ​റി​ന് ശേ​ഷം വി​ന​യ് ഗോ​വി​ന്ദ് സം​വി​ധാ​നം ചി​ത്ര​മാ​ണ് ഗെ​റ്റ് സെ​റ്റ് ബേ​ബി. നി​ഖി​ല വി​മ​ലാ​ണു നാ​യി​ക.

സ്ക​ന്ദാ സി​നി​മാ​സും കിം​ഗ്സ്മെ​ൻ പ്രൊ​ഡ​ക്ഷ​ൻ​സും സം​യു​ക്ത​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സ​ജീ​വ് സോ​മ​ൻ, സു​നി​ൽ ജ​യി​ൻ, പ്ര​ക്ഷാ​ലി ജെ​യി​ൻ എ​ന്നി​വ​ർ നി​ർ​മാ​ണ പ​ങ്കാ​ളി​ക​ളാ​വു​ന്നു. ചെ​മ്പ​ൻ വി​നോ​ദ്, ജോ​ണി ആ​ന്‍റ​ണി, ശ്യാം ​മോ​ഹ​ൻ, അ​ഭി​രാം, സു​ര​ഭി, മു​ത്തു​മ​ണി, സു​ധീ​ഷ്, പു​ണ്യ എ​ലി​സ​ബ​ത്ത്, ഷി​ബി​ല ഫ​റ, ദി​നേ​ശ് പ്ര​ഭാ​ക​ർ, ഭ​ഗ​ത് മാ​നു​വ​ൽ, മീ​ര വാ​സു​ദേ​വ്, വ​ർ​ഷ ര​മേ​ഷ്, ജു​വ​ൽ മേ​രി തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു.

ആ​ർ​ഡി​എ​ക്സി​നു ശേ​ഷം അ​ല​ക്സ് ജെ. ​പു​ളി​ക്ക​ൽ ഛായാ​ഗ്ര​ഹ​ണം ചെ​യ്യു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്. ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത് വൈ.വി. രാ​ജേ​ഷും അ​നൂ​പ് ര​വീ​ന്ദ്ര​നും ചേ​ർ​ന്നാ​ണ്. സം​ഗീ​ത സം​വി​ധാ​നം- സാം ​സി എ​സ്, എ​ഡി​റ്റിം​ഗ്- അ​ർ​ജു ബെ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- സു​നി​ൽ കെ ​ജോ​ർ​ജ് , വ​സ്ത്രാ​ല​ങ്കാ​രം സ​മീ​റാ സ​നീ​ഷ്. പ്രൊ​ഡ​ക്ഷ​ൻ ക​ൺട്രോള​ർ- പ്ര​ണ​വ് മോ​ഹ​ൻ. പ്ര​മോ​ഷ​ന്‍ ക​ൺസ​ള്‍​ട്ട​ന്‍റ്- വി​പി​ന്‍ കു​മാ​ര്‍ വി. ​ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തീ​യ​തി ഉ​ട​ന്‍ ത​ന്നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment