ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചു. മഹാകുംഭമേള നടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ പ്രതിഷേധത്തോടെയായിരുന്നു തുടക്കം. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയ ധനമന്ത്രി, ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് അവകാശപ്പെട്ടു. കഴിഞ്ഞ 10 വർഷത്തെ സർക്കാരിന്റെ വികസന പുരോഗതിയും പരിഷ്കാരങ്ങളും ആഗോള ശ്രദ്ധ ആകർഷിച്ചു.
2025-26 ലെ കേന്ദ്ര ബജറ്റിന്റെ ചുരുക്കപ്പേര് “ഗ്യാൻ’ എന്നാണ്. ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവരെ കേന്ദ്രീകരിച്ച് വിശാലമായ പത്ത് മേഖലകളിലാണ് ഇത്തവണ ബജറ്റ് ഊന്നല്‍ നല്കുന്നതെന്നു നിർമല പറഞ്ഞു. ഉയർന്നുവരുന്ന മധ്യവർഗം, വളർച്ച, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലാണ് ബജറ്റ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സന്പൂർണ വികസനം സാക്ഷാത്കരിക്കാനുള്ള ഒരു സവിശേഷ അവസരമായി അടുത്ത അഞ്ച് വർഷം സർക്കാർ കാണുന്നു.
മധ്യവർഗത്തെ തലോടിയുള്ള ബജ റ്റിൽ 12 ലക്ഷം രൂപ വരെ ആദായ നിക ുതിയിൽ നിന്ന് ഒഴിവാക്കി. പുതിയ ആദായനികുതി ബിൽ അടുത്ത ആഴ്ച അവതരിപ്പിക്കും.സന്പൂർണ ദാരിദ്ര്യനിർമാർജനമാണ് സർക്കാരിന്റെ മുഖ്യലക്ഷ്യം. കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാൻ പിഎം ധൻധാന്യ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. പരുത്തികർഷകർക്കായി പ്രത്യേക പാക്കേജ്. കിസാൻ വായ്പാ പദ്ധതിയുടെ പരിധി 5 ലക്ഷമാക്കി ഉയർത്തി.
100 ജില്ലകൾ കേന്ദ്രീകരിച്ച് കാർഷികവികസനം ത്വരിതപ്പെടുത്തും. ഗ്രാമീണമേഖലയ്ക്ക് അർഹമായ പരിഗണന നൽകും. മത്സ്യത്തൊഴിലാളികൾക്കു പ്രത്യേക പദ്ധതി. ചെറുകിട-ഇടത്തരം മേഖലകൾക്ക് ഊന്നൽ നൽകും. സ്റ്റാർട്ട് അപ്പിൽ 27 പദ്ധതികൾ കൂടി ഉൾപ്പെടുത്തി.
ഇൻഷ്വറൻസ് മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം, എഐ പഠനത്തിന് 500 കോടി. പഠനകേന്ദ്രങ്ങൾ സ്ഥാപിക്കും, 10 വർഷത്തിനുള്ളിൽ 100 ചെറു വിമാനത്താവളങ്ങൾ. പാദരക്ഷ നിർമാണമേഖലയിൽ 22 ലക്ഷം തൊഴിൽ അവസരങ്ങൾ, നൈപുണ്യവികസനത്തിന് അഞ്ച് നാഷണൽ സെന്റർ ഫോർ എക്സലൻസ്, ഭക്ഷ്യസംസ്കരണത്തിന് പ്രത്യേക പദ്ധതി, അങ്കണവാടികൾക്കു പ്രത്യേക പദ്ധതി, മെയ്ഡ് ഇൻ ഇന്ത്യ ടാഗിനു പ്രചാരണം, അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി, ആദിവാസി വനിതാസംരംഭങ്ങൾക്കു സഹായം, തദ്ദേശീയ കളിപ്പാട്ട മേഖലയെ പ്രോത്സാഹിപ്പിക്കും, സർക്കാർ മെഡിക്കൽ കോളജുകളിൽ സീറ്റ് വർധിപ്പിക്കും.സംസ്ഥാനങ്ങൾക്ക് ഒന്നര ലക്ഷം കോടി, ആണവമേഖലയിൽ സ്വകാര്യ പങ്കാളിത്തം, പയർവർഗങ്ങളിൽ സ്വാശ്രയത്വം കൈവരിക്കുന്നതിനായി ആറ് വർഷത്തെ പദ്ധതി, ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനമായി മാറുന്നതിന് 1.5 ലക്ഷം ഗ്രാമീണ പോസ്റ്റ് ഓഫീസുകളുള്ള വലിയ പൊതു ലോജിസ്റ്റിക് സ്ഥാപനമായി ഇന്ത്യ പോസ്റ്റിനെ മാറ്റും, ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കും, വഴിയോര കച്ചവടക്കാർക്കായി പ്രധാനമന്ത്രിയുടെ സ്വനിധി സഹായ പദ്ധതി കാൻസർ പരിചരണ ലഭ്യത വർധിപ്പിക്കുന്നതിന് അടുത്ത മൂന്നു വർഷത്തിനുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിലും ഡേകെയർ കാൻസർ സെന്ററുകൾ. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 200 കേന്ദ്രങ്ങൾ.
മഖാനയുടെ (ഫോക്സ് നട്ട് ) ഉത്പാദനം, സംസ്കരണം, മൂല്യവർധന, വിപണനം എന്നിവ മെച്ചപ്പെടുത്തുന്നതിനായി ബിഹാറിൽ ഒരു മഖാന ബോർഡ് സ്ഥാപിക്കും. ഈ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളെ എഫ്പിഒകളായി സംഘടിപ്പിക്കും. ബോർഡ് മഖാന കർഷകർക്ക് പിന്തുണയും പരിശീലന പിന്തുണയും നൽകും. ബിഹാറിന് ഗ്രീൻഫീൽഡ് എയർപോർട്ടും ബജറ്റിൽ പ്രഖ്യാപിച്ചു.
കിസാൻ പദ്ധതികളിലെ വായ്പാ പരിധി ഉയർത്തി. കളിപ്പാട്ടങ്ങളുടെ ഗ്ലോബൻ ഹബ്ബായി മാറ്റും, അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി, ആദിവാസി വനിതാ സംരംഭങ്ങൾക്കു സഹായം, സർക്കാർ മെഡിക്കൽ കോളജുകളിൽ അഞ്ചു വർഷത്തിനകം 75000 മെഡിക്കൽ സീറ്റുകൾ സീറ്റ് വർധിപ്പിക്കും.
വനിതാസംരംഭകർക്ക് രണ്ടു കോടിവരെ വായ്പ, ജലജീവൻ പദ്ധതി 2028 വരെ നീട്ടി, ആണവമേഖലയിൽ സ്വകാര്യപങ്കാളിത്തം, 100 ഗിഗാ വാട്ടിന്റെ ആണവനിലയങ്ങൾ വരും, ടൂറിസം മേഖലയിൽ തൊഴിലവസരം പാലക്കാട് ഐഐടിക്ക് ഫണ്ട്, എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം, സ്വകാര്യ പങ്കാളിത്തത്തിൽ 50 ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും.
അടുത്തവർഷത്തേക്ക് 10000 പിഎം റിസർച്ച് സ്കോളർഷിപ്പ്, ഇൻഷ്വറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി, ഹോം സ്റ്റേകൾക്ക് മുദ്ര വായ്പ, 10 വർഷത്തിനുള്ളിൽ 100 ചെറുവിമാനത്താവളങ്ങൾ തുടങ്ങിയവയും ബജറ്റ് പ്രഖ്യാപനങ്ങളിൽപ്പെടുന്നു.
മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റും ആദ്യ സന്പൂർണബജറ്റുമാണു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. ബജറ്റ് അവതരണത്തിനു മുൻപ് രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ധനമന്ത്രി നിർമല സീതാരാമൻ കണ്ടിരുന്നു. ധനമന്ത്രിയെ രാഷ്ട്രപതി തൈരും പഞ്ചസാരയും നല്കി ആശിര്‍വദിച്ചു.
ബജറ് അവതരണത്തിന് മുന്നോടിയായി മന്ത്രിസഭ യോഗം ചേര്‍ന്നു കേന്ദ്ര ബജറ്റിന് ഒദ്യോഗികമായി അംഗീകാരം നൽകി. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുന്ന കീഴ്വഴക്കമുള്ളതിനാലാണു അവധിദിവസമായിട്ടും ഇന്നു പാർലമെന്റ് സമ്മേളിച്ചത്.
പ്രധാന പ്രഖ്യാപനങ്ങൾ
* ബജറ്റിന്റെ ഊന്നല്‍ പത്ത് മേഖലകളിൽ
* അടുത്ത അഞ്ചുവര്‍ഷം അവസരങ്ങളുടെ കാലം
* സന്പൂർണ ദാരിദ്ര്യനിർമാർജനം മുഖ്യലക്ഷ്യം
* പിഎം ധൻധ്യാനയോചന വ്യാപിപ്പിക്കും
* പരുത്തികർഷകർക്കായി പ്രത്യേക പാക്കേജ്
* കിസാൻ വായ്പാ പദ്ധതിയുടെ പരിധി 5ലക്ഷമാക്കി ഉയർത്തി
* ഗ്രാമീണമേഖലയ്ക്ക് അർഹമായ പരിഗണന
* മത്സ്യത്തൊഴിലാളികൾക്കു പ്രത്യേക പദ്ധതി
* ചെറുകിട-ഇടത്തരം മേഖലകൾക്കു ഊന്നൽ നൽകും
* സ്റ്റാർട്ട് അപ്പിൽ 27 പദ്ധതികൾ കൂടി ഉൾപ്പെടുത്തി
* ബിഹാറിനായി മഖാന ബോർഡ്
* പാദരക്ഷ നിർമാണമേഖലയിൽ 22 ലക്ഷം തൊഴിൽ അവസരങ്ങൾ
* നൈപുണ്യവികസനത്തിന് അഞ്ച് നാഷണൽ സെന്റർ ഫോർ എക്സലൻസ്
* ഭക്ഷ്യസംസ്കരണത്തിന് പ്രത്യേക പദ്ധതി
* അങ്കണവാടികൾക്കു പ്രത്യേക പദ്ധതി
* മെയ്ഡ് ഇൻ ഇന്ത്യ ടാഗിനു പ്രചാരണം
* അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി
* ആദിവാസി വനിതാസംരംഭങ്ങൾക്കു സഹായം
* തദ്ദേശീയ കളിപ്പാട്ട മേഖലയെ പ്രോത്സാഹിപ്പിക്കും
* സർക്കാർ മെഡിക്കൽ കോളജുകളിൽ സീറ്റ് വർധിപ്പിക്കും
* സംസ്ഥാനങ്ങൾക്ക് ഒന്നര ലക്ഷം കോടി
* ആണവമേഖലയിൽ സ്വകാര്യ പങ്കാളിത്തം
* പയർവർഗങ്ങളിൽ സ്വാശ്രയത്വം കൈവരിക്കാൻ ആറ് വർഷത്തെ പദ്ധതി
* ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇന്റർനെറ്റ് സൗകര്യം
* വഴിയോര കച്ചവടക്കാർക്കായി പ്രധാനമന്ത്രിയുടെ സ്വനിധി സഹായ പദ്ധതി
* അടുത്ത മൂന്നു വർഷത്തിനുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിലും ഡേകെയർ കാൻസർ സെന്ററുകൾ
* സർക്കാർ മെഡിക്കൽ കോളജുകളിൽ അഞ്ചുവർഷത്തിനകം 75,000 സീറ്റുകൾ കൂട്ടും
* 36 ജീവൻരക്ഷാമരുന്നുകളെ കസ്റ്റംസ് തീരുവയിൽനിന്ന് ഒഴിവാക്കി
* അടുത്തവർഷത്തേക്ക് 10000 പിഎം റിസർച്ച് സ്കോളർഷിപ്പ്
* ഇൻഷ്വറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം
* ഇലക്ട്രിക് വാഹനങ്ങൾക്കും മൊബൈലിനും വില കുറയും