പ്രയാഗ്രാജ്: മഹാകുംഭമേളയിൽ ഭക്തർക്കു വിതരണം ചെയ്യാനായി തയാറാക്കുന്ന ഭക്ഷണത്തിൽ ചാരം കലർത്തിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സൊറോണിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ബ്രിജേഷ് കുമാർ തിവാരിയെയാണ് സസ്പെൻഡ് ചെയ്തത്.
പാകം ചെയ്തുകൊണ്ടിരുന്ന ഭക്ഷണത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ചാരം കലർത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എക്സിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവർ വീഡിയോ പങ്കുവച്ചിരുന്നു. കുംഭമേളയ്ക്കെത്തുന്ന തീർഥാടകർക്കു സൗജന്യമോ മിതമായനിരക്കിലോ ഭക്ഷണം നൽകുന്നതിനായി നിരവധി കമ്യൂണിറ്റി കിച്ചണുകൾ പ്രയാഗ്രാജിൽ പ്രവർത്തിക്കുന്നുണ്ട്.