പൂനെ: തനിക്കെതിരേ പരാതി പറഞ്ഞ സഹപാഠിയായ പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്താന്‍ ഏഴാം ക്ലാസുകാരൻ 100 രൂപയ്ക്ക് ഒന്‍പതാം ക്ലാസുകാരന് ക്വട്ടേഷൻ നല്‍കിയതായി റിപ്പോർട്ട്.
പൂനെയിലെ ഒരു സ്കൂളിലെ വിദ്യാർഥിയാണ് ക്വട്ടേഷൻ കൊടുത്തത്. പരീക്ഷാ മാര്‍ക്ക് ലിസ്റ്റുകളില്‍ മാതാപിതാക്കളുടെ കള്ള ഒപ്പിട്ടത് സഹപാഠിയായ വിദ്യാര്‍ഥിനി അധ്യാപകരോട് പറഞ്ഞുകൊടുത്തതിന്റെ ദേഷ്യത്തിലാണ് വിദ്യാര്‍ഥി പണം വാഗ്ദാനം ചെയ്ത് കൊല നടത്താന്‍ ആവശ്യപ്പെട്ടതെന്നു റിപ്പോര്‍ട്ടുകളിൽ പറയുന്നു.
പണം ലഭിച്ച വിദ്യാര്‍ഥിതന്നെയാണ് വിവരം അധ്യാപകരോട് പറഞ്ഞത്. പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയതോടെയാണു സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.