ഇ​റാ​നി​ൽ വ്യാ​പാ​ര​ത്തി​നു പോ​യ 3 ഇ​ന്ത്യാ​ക്കാ​രെ കാ​ണാ​താ​യി

ന്യൂ​ഡ​ൽ​ഹി: വ്യാ​പാ​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​റാ​നി​ലെ​ത്തി​യ മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ കാ​ണാ​താ​യ​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. ന്യൂ​ഡ​ൽ​ഹി​യി​ലെ ഇ​റാ​ൻ എം​ബ​സി​യു​മാ​യും ടെ​ഹ്‌​റാ​നി​ലെ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യും ഇ​ന്ത്യ വി​ഷ​യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ടെ​ന്നും കാ​ണാ​താ​യ പൗ​ര​ന്മാ​രു​ടെ കു​ടും​ബ​ങ്ങ​ളു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ​വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ പ​റ​ഞ്ഞു. കാ​ണാ​താ​യ പൗ​ര​ന്മാ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഇ​റാ​ന്‍റെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ടെ​ന്നും ജ​യ്‌​സ്വാ​ൾ പ​റ​ഞ്ഞു.
തൊ​ഴി​ൽ ത​ട്ടി​പ്പി​നി​ര​യാ​യി റ​ഷ്യ​ൻ സൈ​ന്യ​ത്തി​ൽ നി​ർ​ബ​ന്ധ​സേ​വ​നം ന​ട​ത്തു​ന്ന​വ​രി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും ജ​യ്‌​സ്വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. റ​ഷ്യ​ൻ സൈ​ന്യ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച 12 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ മ​രി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment