മുകുന്ദന് ചൈതന്യ
പോത്തന്‍കോട് : കളിമണ്ണില്‍ ശില്പങ്ങള് തീര്‍ത്ത് വിസ്മയം തീര്‍ക്കുകയാണ് ആദിത്യന് എന്ന ഏഴാം ക്ലാസുകാരന്.ആദിത്യനു പഠിത്തത്തിനോപ്പം ഏറെ പ്രിയപ്പെട്ടതാണ് ശില്പ നിര്‍മാണവും . മൂന്നു വര്‍ഷം മുന്‍പാണ് ആദിത്യന് ശില്പ നിര്‍മാണം ആരംഭിച്ചത്.സ്വന്തമായി ഒരു ചിത്രം കടലാസില്‍ വരച്ചു ചായം നല്‍കും.അതിനു ശേഷം കളി മണ്ണ് കൊണ്ട് വന്നു വീട്ടു മുറ്റത്തിരുന്നു ശില്പങ്ങള് ഉണ്ടാക്കും.ആദിത്യന്റെ കഴിവ് തിരിച്ചറിഞ്ഞ നാട്ടുകാരും അടുത്തുള്ള ക്ലബ് പ്രവര്‍ത്തകരും കൂടി ആദിത്യനു പിന്തുണയുമായി എത്തി.
അതിനു ശേഷമാണ് ഇരുപത്തോളം ശില്പങ്ങള് ആദിത്യന് ഉണ്ടാക്കിയത്. അഥിനുശേഷം ശില്പ ങ്ങള്‍ക്ക് ഛായം പൂശു ന്നതും ആദി ത്യന്‍ തന്നെ. നല്‍കും.വിശേഷപ്പെട്ട ദിവസങ്ങളിലാണ് അന്നത്തെ പ്രത്യേകത ഉള്‍ക്കൊണ്ടാണ് ശില്പങ്ങള് ഉണ്ടാകുന്നത്.ഓണത്തിനു മഹാബലിയും,ചതയദിനത്തില്‍ ഗുരു ദേവനേയും ,വിജയ ദശമി ദിനത്തില്‍ സരസ്വതി ശില്‍പ്പങ്ങളും നിര്‍മിച്ചു.ഇടവിളാകം യുപി സ്കൂളിലെ വിദ്യാര്‍ഥിയാണ് ആദിത്യന്. ശില്പ കലയിലെ കഴിവ് തിരിച്ചറിഞ്ഞ സ്കൂളിലെ അധ്യാപകരും സുഹൃത്തുക്കളും വളരെ മികച്ച പിന്തുണയാണ് നല്‍കുന്നത്. ആദിത്യന് ഉണ്ടാക്കിയ ശില്പങ്ങള് കൊണ്ട് സ്കൂളില്‍ ഒരു പ്രദര്‍ശനം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് അധ്യാപകര്‍ .
മുരുക്കുംപുഴ ഇടവിളാകം സൂര്യാതി ഭവനില്‍ കൂലി പണിക്കാരനായ ഷണ്മുഖന്റെയും,ശോഭയുടെയും ഇളയ മകനാണ് ആദിത്യന്,സഹോദരന് വിഷ്ണു സൂര്യന് പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.സാമ്പത്തികമായി ഏറെ പിന്നോക്കം നില്ക്കുന്ന ഈ കുടുംബത്തില്‍ ജീവിത പ്രാരാപ്തങ്ങള്‍ക്കിടയിലും പിതാവിന്റെയും മാതാവിന്റെയും പിന്തുണയാണ് ആദിത്യന്റെ ശക്തി.ശില്പകല ഒരു ഗുരു വിന്റെ കീഴില്‍ അഭ്യസിക്കണമെന്നാണ് ആദിത്യന്റെ ആഗ്രഹം.