ന്യൂ​സി​ല​ൻ​ഡി​ലെ ത​രാ​നാ​കി പ​ർ​വ​ത​ത്തി​ന് വ്യ​ക്തി​ത്വ പ​ദ​വി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ത​രാ​നാ​കി പ​ർ​വ​ത​ത്തി​ന് ഒ​രു വ്യ​ക്തി​ക്കു ല​ഭി​ക്കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ ന​ൽ​കി സ​ർ​ക്കാ​ർ.ഒ​രു മ​നു​ഷ്യ​നു​ള്ള അ​ധി​കാ​ര​ങ്ങ​ൾ, ക​ട​മ​ക​ൾ, ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ, ബാ​ധ്യ​ത​ക​ൾ എ​ന്നി​വ പ​ർ​വ​ത​ത്തി​നു ന​ൽ​കു​ന്ന നി​യ​മം വ്യാ​ഴാ​ഴ്ച​യാ​ണു പാ​സാ​ക്കി​യ​ത്.

ന്യൂ​സി​ല​ൻ​ഡി​ലെ ഗോ​ത്ര​വി​ഭാ​ഗ​മാ​യ മാ​വോ​രി​ക​ൾ പാ​വ​ന​മാ​യി ക​രു​തു​ന്ന പ​ർ​വ​ത​മാ​ണി​ത്. ന്യൂ​സി​ല​ൻ​ഡി​ലെ വ​ട​ക്ക​ൻ ദ്വീ​പി​ലു​ള്ള 2518 മീ​റ്റ​ർ ഉ​യ​ര​മു​ള്ള മൗ​ണ്ട് ത​രാ​നാ​കി പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​ണ്. ത​രാ​നാ​കി മൗം​ഗ എ​ന്നും പ​ർ​വ​തം അ​റി​യ​പ്പെ​ടു​ന്നു.

Related posts

Leave a Comment