കുംഭമേളയിൽ എല്ലാവരും ആഘോഷിച്ചതാണ് വൈറൽ താരമായ മൊണാലിസ ഭോസ്ലേ എന്ന സുന്ദരിക്കുട്ടിയുടെ വൈറൽ വീഡിയോ. ഇപ്പോഴിതാ വീണ്ടുമൊരു വീഡിയോ ആണ് കുംഭമേളയിൽ നിന്നിതന്നെ വൈറലാകുന്നത്.
നിറയെ ആളുകൾ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നടന്നു പോകുന്നിടത്തു നിന്നാണ് വീഡിയോ തുടങ്ങുന്നത്. അപ്പോഴാണ് കാമറ രണ്ട് ദന്പതികളെ സൂം ചെയ്തത്. ഒരു യുവാവ് ഒരു കൊച്ചുകണ്ണാടിയുമായി നിൽക്കുന്നതാണ് ആദ്യം കാണുന്നത്. അതിന് മുന്നിൽ നിന്നും അയാളുടെ ഭാര്യ മേക്കപ്പ് ടച്ച് ചെയ്യുന്നതാണ് പിന്നീട് കാണുന്നത്. ചുറ്റുമുള്ള ഒന്നും ശ്രദ്ധിക്കാതെയാണ് യുവതിയും യുവാവും ഇത് ചെയ്യുന്നത്. യുവാവിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഇതിൽ ഇല്ല എന്നും വീഡിയോ കാണുമ്പോൾ മനസിലാവും.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. എന്തെങ്കിലും ആവശ്യത്തിന് നമ്മുടെ ബാഗ് ഒന്നു പിടിക്കാൻ ഭർത്താക്കൻമാരോട് പറഞ്ഞാൽ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് പറഞ്ഞ് ബാഗ് പിടിക്കാത്ത ഭർത്താക്കൻമാർ എല്ലാം ഇത് കണ്ട്പഠിക്കണമെന്നാണ് മിക്ക ആളുകളും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.