അ​ടി​ച്ച് കേ​റി വാ…​അ​ണ്ട​ർ19 വ​നി​താ ട്വ​ന്‍റി20 ലോ​ക​ക​പ്പ്: കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് ഇ​ന്ത്യ

ക്വ​ലാ​ലം​പു​ർ: അ​ണ്ട​ർ 19 വ​നി​താ ട്വ​ന്‍റി20 ലോ​ക​ക​പ്പ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് ഇ​ന്ത്യ. ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഒ​ൻ​പ​ത് വി​ക്ക​റ്റി​ന് കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ കിരീടം നിലനിർത്തിയത്. സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക 82-10, ഇ​ന്ത്യ 84-1.

ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 83 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം 11.2 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഇ​ന്ത്യ മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​ർ ഗോം​ഗാ​ഡി തൃ​ഷ ഒ​രു​ക്കി​യ​ത്. തൃ​ഷ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​നം കാഴ്ചവച്ചതോടെ ഇ​ന്ത്യ​യു​ടെ വി​ജ​യം അ​നാ​യാ​സ​മാ​യി.

ടീം ​സ്കോ​ർ 36ൽ ​നി​ൽ​ക്കേ ഇ​ന്ത്യ​യ്ക്ക് ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യത്. ജി. ​ക​മാ​ലി​നി എ​ട്ട് റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി. പി​ന്നാ​ലെ​യി​റ​ങ്ങി​യ സ​നി​ക ചാ​ൽ​ക്കെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്തു. തൃ​ഷ 33 പ​ന്തി​ൽ 44 റ​ണ്‍​സും സ​നി​ക 22 പ​ന്തി​ൽ 26 റ​ണ്‍​സു​മെ​ടു​ത്ത് പു​റ​ത്താ​വാ​തെ നി​ന്നു.

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റു​ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റ​ർ​മാ​ർ​ക്ക് ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രു​ടെ മു​ന്നി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല. 23 റ​ണ്‍​സെ​ടു​ത്ത സി​ക് വാ​ൻ വൂ​സ്റ്റാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ.

ജെ​മ്മ ബോ​ത്ത 16 റ​ണ്‍​സും ഫേ ​കൗ​ളിം​ഗ് 15 റ​ണ്‍​സു​മെ​ടു​ത്ത് പു​റ​ത്താ​യി. വി​ക്ക​റ്റ് കീ​പ്പ​ർ ക​രാ​ബോ മീ​സോ പ​ത്ത് റ​ണ്‍​സും നേ​ടി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ൽ മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല.

ഇ​ന്ത്യ​ക്കാ​യി തൃ​ഷ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ൾ ആ​യു​ഷി ശു​ക്ല​യും വൈ​ഷ്ണ​വി ശ​ർ​മ​യും പ​രു​ണി​ക സി​സോ​ദി​യ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി.

Related posts

Leave a Comment