വേ​ന​ൽ​ക്കാ​ലമാ​ണ് സൂ​ക്ഷി​ക്കു​ക.. ക​രി​യി​ല ക​ത്തി​ക്കു​ന്ന​തി​നി​ടെ തീ ​റ​ബ​ർ തോ​ട്ട​ത്തി​ലേ​ക്ക് പ​ട​ർ​ന്നു; അ​ണ‍​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ പൊ​ള്ള​ലേ​റ്റു മ​രി​​ച്ചു

കൊ​ടു​മ​ണ്‍: അ​ങ്ങാ​ടി​ക്ക​ല്‍ മ​ഠ​ത്തി​ല​യ്യ​ത്ത് മു​രു​പ്പേ​ല്‍ ഷി​ബു​ഭ​വ​ന​ത്തി​ല്‍ ഓ​മ​ന​യെ (75) തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ടു.

വീ​ടി​നു സ​മീ​പ​ത്ത് ക​രി​യി​ല​യ്ക്കു തീ ​ക​ത്തി​ച്ച​പ്പോ​ള്‍ സ​മീ​പ​മു​ള്ള റ​ബ​ര്‍​തോ​ട്ട​ത്തി​ലേ​ക്ക് തീ ​പ​ട​ര്‍​ന്ന​ത് അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് പൊ​ള്ള​ലേ​റ്റ​തെ​ന്ന് ക​രു​തു​ന്നു. ഓ​മ​ന ത​നി​ച്ചാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ല്‍ ഓ​മ​ന കു​ഴ​ഞ്ഞു​വീ​ണു അ​യ​ല്‍​വാ​സി​ക​ള്‍ ഓ​ടി​ക്കൂടി​യ​പ്പോ​ഴേ​ക്കും ഓ​മ​ന അ​ത്യാ​സ​ന്ന​നി​ല​യി​ലാ​യി​രു​ന്നു.

അ​ടൂ​രി​ല്‍​നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സും കൊ​ടു​മ​ണ്ണി​ല്‍​നി​ന്ന് പോ​ലീ​സും എ​ത്തി മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രേ​ത​നാ​യ ശി​വ​രാ​മ​നാ​ണ് ഭ​ര്‍​ത്താ​വ്. മക്കൾ: ഷി​ബു, ഷീ​ബ.

Related posts

Leave a Comment