പണി എന്ന സിനിമയിലൂടെ ഏറെ ജനപ്രീതി നേടിയിരിക്കുകയാണ് നടി അഭിനയ. തന്റെ പ്രണയത്തെ കുറിച്ച് അഭിനയ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
ഞാൻ റിലേഷൻഷിപ്പിലാണ് എനിക്ക് ബോയ്ഫ്രണ്ടുണ്ട്. ബാല്യകാല സുഹൃത്തുക്കളാണ് ഞങ്ങൾ. പതിനഞ്ച് വർഷമായി തുടരുന്ന പ്രണയ ബന്ധമാണിത്. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. എനിക്കെന്തും സംസാരിക്കാം. ഒരു ജഡ്ജ്മെന്റും ഇല്ലാതെ എന്നെ കേൾക്കും. സംസാരിച്ചാണ് ഞങ്ങൾ പ്രണയത്തിലാണ് എന്ന് അഭിനയ.
വിവാഹം ഇതുവരെ പ്ലാൻ ചെയ്തിട്ടില്ല, അതിന് ഒരുപാട് സമയമുണ്ട്. സംവിധായകർക്കും സെറ്റിലുള്ളവർക്കുമുള്ള ചോദ്യം ഡെഫ് ആയ ആൾക്ക് എങ്ങനെ ഇത് ചെയ്യാൻ പറ്റുമെന്നാണ്. അവർക്ക് ഇതേക്കുറിച്ച് അവബോധമില്ല. ഞങ്ങൾ കുറവുള്ളവരല്ല. ഞങ്ങൾക്കും കഴിവുണ്ട്. എല്ലാവർക്കും ഒരു ഉദാഹരണമായി അവബോധമുണ്ടാക്കാനാണ് ഞാൻ ശ്രമിക്കുന്നത്.
24 മണിക്കൂറും അമ്മ എന്റെ കൂടെയായിരുന്നു. എപ്പോഴും ഉറങ്ങരുത്, എന്തെങ്കിലും ജോലി ചെയ്യ് എന്ന് പറയും. തമാശകൾ പറയും. എനിക്ക് 33 വയസാണ്. ഇത്രയും വർഷങ്ങൾ എനിക്ക് നല്ല ഓർമകളാണ് അമ്മ തന്നത്. ഞാനുണ്ടെങ്കിലും ഇല്ലെങ്കിലും നീ ഇൻഡിപെൻഡന്റായി നിന്റേതായ പേര് വാങ്ങണമെന്നും ക്ഷമ വേണമെന്നും അമ്മ പറയുമായിരുന്നു.
എന്റെ ഏറ്റവും വലിയ സമാധാനം അമ്മ കഷ്ടപ്പെടാതെ ദൈവത്തിനടുത്ത് പോയി എന്നതാണ്. അമ്മയെ ഞാനെപ്പോഴും മിസ് ചെയ്യുന്നു. അത് പറഞ്ഞറിയിക്കാൻ പറ്റില്ല എന്ന് അഭിനയ പറഞ്ഞു.