ഒറ്റക്കൊമ്പൻ എന്ന സിനിമയുടേത് അടിപൊളി സബ്ജെക്റ്റ് ആണെന്ന് നന്ദു പൊതുവാൾ. ഒരു മാസ് പടമാണ്, അടിയും ഇടിയും ഒക്കെയുണ്ട്. സുരേഷ് ഏട്ടനൊക്കെ അതുപോലെയുള്ള കഥാപാത്രം ചെയ്തിട്ട് കുറേ കാലമായി.
ലേലത്തിന്റെയൊക്കെ വെറും പതിപ്പാണ് ഇത്. ലേലം തിരക്കഥ വായിച്ചപ്പോൾ തന്നെ സൂപ്പർഹിറ്റ് ആവുമെന്ന് ഉറപ്പായിരുന്നു. രഞ്ജി പണിക്കർ സർ അന്ന് കത്തി നിൽക്കുന്ന സമയമാണ്. അതിലെ ഓരോ സീക്വൻസുകളും ഡയലോഗുകളും ശരിക്കും പിടിച്ചിരുത്തുന്നതായിരുന്നു.
അഭിനയമോഹം ഉള്ളിൽ ഉള്ളതുകൊണ്ട് നടന്മാർ ഒക്കെ അഭിനയിക്കുന്നത് ഞാൻ നോക്കി നിൽക്കുമായിരുന്നു. അവരൊക്കെ എങ്ങനെ പെർഫോം ചെയ്യുന്നു എന്നായിരുന്നു നോക്കിയിരുന്നത്. ലാൽ സാർ അഭിനയിക്കുന്ന സമയത്ത് എപ്പോഴും ഞാൻ നോക്കി നിൽക്കാറുണ്ട്.
ദിലീപിന്റെ ഓരോ ചലനവും ഞാൻ കാണാറുണ്ട്. അവരൊക്കെയായിട്ടാണ് കൂടുതലും വർക്ക് ചെയ്തിട്ടുള്ളത്. ദിലീപിന്റെ പെട്ടെന്നുള്ള കൗണ്ടറും അതുമായി ബന്ധപ്പെട്ടുള്ള ആക്ഷനും ഒക്കെ നോക്കി നിന്നുപോവും. നിമിഷനേരം കൊണ്ട് ഒക്കെ ഇത് മാറ്റിക്കളയും. മുഖത്തെ ഭാവമാറ്റങ്ങളും നോക്കി നിൽക്കാറുണ്ട് എന്ന് നന്ദു പൊതുവാൾ പറഞ്ഞു.