തിരുവനന്തപുരം: വയനാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ തിരുവനന്തപുരത്തെത്തിച്ചു. കഴിഞ്ഞ ആഴ്ച വയനാട്ടിൽ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ പെൺകടുവയെ ഇന്നു രാവിലെയാണ് തലസ്ഥാനത്തെത്തിച്ചത്.
ഇവിടെ പ്രത്യേകം തയാറാക്കിയ കൂട്ടിൽ രണ്ടാഴ്ച കടുവ നിരീക്ഷണത്തിലായിരിക്കും. എട്ടു വയസുള്ള കടുവയുടെ രക്തപരിശോധന നടത്തിയശേഷം പരിക്കിനുള്ള ചികിത്സ തുടങ്ങും. കടുവയുടെ കൂട്ടിൽ സ്ഥാപിക്കുന്ന സിസിടിവിയിലൂടെ മണിക്കൂറും നിരീക്ഷിക്കാനാകും.
പുനരധിവാസത്തിന്റെ ഭാഗമായാണ് കടുവയെ തലസ്ഥാനത്തെത്തിച്ചത്. അതേസമയം കാണികൾക്ക് കടുവയെ കാണാൻ ഇനിയും ആഴ്ചകൾ താമസമുണ്ടാകും. രണ്ട് വർഷം മുന്പ് മാനന്തവാടിയിൽ ഒരാളെ കൊന്ന ആൺകടുവയെയും താമസിയാതെ തലസ്ഥാനത്തെത്തിക്കും.