കൊല്ലം: രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ റൂട്ടുകളിൽ പത്ത് പുതിയ ട്രെയിൻ സർവീസുകൾ റെയിൽവേ അവതരിപ്പിച്ചു.മുൻകൂർ റിസർവേഷൻ ആവശ്യമില്ലാത്ത ഈ പുതിയ ട്രെയിൻ സർവീസുകൾ ഇനി യാത്രകളെ വളരെ എളുപ്പമാക്കും.
എല്ലാം എക്സ്പ്രസ് ട്രെയിനുകൾ ആണെന്നുള്ളതാണ് ഏറ്റവും വലിയ സവിശേഷത. പക്ഷെ ഇതിൽ കേരളം വഴി സർവീസ് നടത്തുന്ന ഒരു ട്രെയിൻ പോലും ഇല്ല എന്നത് മറ്റൊരു യാഥാർഥ്യം. ആഴ്ചകൾക്കു മുമ്പേ തന്നെ റിസർവേഷൻ ടിക്കറ്റനായി പരിശ്രമിച്ച് പരാജയപ്പെടുന്ന അവസ്ഥ ഇനിയുണ്ടാകാതെ, ഈ ട്രെയിനുകളിൽ റിസർവേഷൻ ടിക്കറ്റുകളില്ലാതെ യാത്ര ചെയ്യാം.
റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. തുടക്കത്തിൽ പരീക്ഷണാർഥമാണ് ഇവ സർവീസ് നടത്തുക. യാത്രക്കാരുടെ പ്രതികരണം മികച്ചതാണെങ്കിൽ കൂടുതൽ റൂട്ടുകളിൽ ഇത്തരം ട്രെയിനുകൾ ആരംഭിക്കാനും റെയിൽവേയ്ക്ക് പദ്ധതിയുണ്ട്.
ഇന്ത്യൻ റെയിൽവേയുടെ 10 പുതിയ ട്രെയിനുകൾ ഇവയാണ്- 1. മുംബൈ-പൂനെ സൂപ്പർഫാസ്റ്റ് 2. ഹൈദരാബാദ്-വിജയവാഡ എക്സ്പ്രസ് 3. ഡൽഹി-ജയ്പൂർ എക്സ്പ്രസ് 4. ലക്നൗ-വാരാണസി എക്സ്പ്രസ് 5. കൊൽക്കത്ത-പട്ന ഇന്റർസിറ്റി 6.അഹമ്മദാബാദ്-സൂറത്ത് ഫാസ്റ്റ് 7. പട്ന-ഗയ എക്സ്പ്രസ് 8. ജയ്പൂർ-അജ്മീർ ഫാസ്റ്റ് 9. ചെന്നൈ-ബാംഗ്ലൂർ എക്സ്പ്രസ് 10.ഭോപ്പാൽ-ഇൻഡോർ ഇൻ്റർസിറ്റി.