ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ രോ​ഗി​യു​ടെ ത​ല​യി​ലി​രു​ന്ന് ടി​ക്ക് ടോ​ക്ക്..! യു​വ ന​ഴ്സ് അ​റ​സ്റ്റി​ൽ

ജോ​ർ​ജി​യ: അ​മേ​രി​ക്ക​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ രോ​ഗി​യു​ടെ ത​ല​യി​ലി​രു​ന്നു ഡാ​ൻ​സ് ക​ളി​ക്കു​ന്ന വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് ടി​ക്ക് ടോ​ക്കി​ൽ പ​ങ്കു​വ​ച്ച 19കാ​രി​യാ​യ ന​ഴ്സി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ടി​ക്ക് ടോ​ക്കി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ വൈ​റ​ലാ​കു​ക​യും ന​ഴ്സ് ലു​ക്രീ​ഷ്യ കൊ​ർ​മാ​സ കോ​യാ​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ‍​യ​രു​ക​യും ചെ​യ്തു. ജോ​ർ​ജി​യ ലോ​ഗ​ൻ​വി​ല്ലി​യി​ലെ രോ​ഗി​യു​ടെ വ​സ​തി​യി​ലാ​ണു സം​ഭ​വം.

സ്റ്റെ​ത​സ്കോ​പ് ക​ഴു​ത്തി​ലി​ട്ട് ന​ഴ്സി​ന്‍റെ യൂ​ണി​ഫോം ധ​രി​ച്ച ലു​ക്രീ​ഷ്യ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ രോ​ഗി​യു​ടെ ത​ല​യി​ലി​രു​ന്ന് ഡാ​ൻ​സ് ചെ​യ്യു​ന്ന​തു ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി കാ​ണാം.

ജ​നു​വ​രി 23നാ​ണ് വീ​ഡി​യോ ലോ​ഗ​ൻ​വി​ല്ലെ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. 28ന് ​ലു​ക്രീ​ഷ്യ​യെ അ​റ​സ്റ്റ് ചെ​യ്ത് വാ​ൾ​ട്ട​ൺ കൗ​ണ്ടി ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു. ആ​റ​ര​ല​ക്ഷ​ത്തോ​ളം രൂ​പ ബോ​ണ്ട് ന​ൽ​കി​യാ​ണ് യു​വ​തി പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.

Related posts

Leave a Comment