ഗുവാഹത്തി: അസമിൽ നീലച്ചിത്ര നിർമാണത്തിനിടെ ബംഗ്ലാദേശ് യുവതിയും രണ്ട് ഇന്ത്യൻ യുവാക്കളും അറസ്റ്റിൽ. ഗുവാഹത്തിയിലെ സൂപ്പർ മാർക്കറ്റിനു സമീപമുള്ള ഹോട്ടലിലാണു സംഭവം.
അസം സ്വദേശികളായ ഷാഫിഖുൾ, ജഹാങ്കീർ, 22കാരിയായ മീൻ അക്തർ എന്നിവരാണു ദിസ്പുർ പോലീസിന്റെ പിടിയിലായത്. യുവതിയുടെ കൈവശം ആവശ്യമായ യാത്രാരേഖകർ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ബംഗ്ലാദേശിൽനിന്നു യുവതികളെ എത്തിച്ച് അശ്ലീലചിത്ര നിർമാണം മേഖലയിൽ വ്യാപകമായി നടക്കുന്നതായി റിപ്പോർട്ടുണ്ട്.