പട്ടിക്കാട്: പെരിന്തൽമണ്ണയ്ക്കടുത്ത് മണ്ണാർമലയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി. പുലിയുടെ ദൃശ്യം സിസിടിവി കാമറയിൽ പതിഞ്ഞു. തിങ്കളാഴ്ച രാത്രി 10.25നാണ് കാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞത്.
മാനത്തുമംഗലം-കാര്യാവട്ടം ബൈപാസ് റോഡിൽ മണ്ണാർമലമാടിലാണ് പുലിയിറങ്ങിയത്. വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിൽ മണ്ണാർമല പള്ളിപ്പടി പ്രദേശത്ത് മലയടിവാരത്തു വീടുകൾക്കു തൊട്ടുസമീപമാണു പുലിയുടെ സാന്നിധ്യം. നൂറുകണക്കിന് വീടുകളാണ് ഇവിടെയുള്ളത്.
വർഷങ്ങളായി പുലിയുടെ സാന്നിധ്യം ഈ ഭാഗങ്ങളിൽ ഉണ്ട്. വനംവകുപ്പ് പലതവണ കെണി സ്ഥാപിച്ചിരുന്നെങ്കിലും പുലിയെ പിടികൂടാനായിട്ടില്ല. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രാവിലെ മുതല്‍ പരിശോധന നടത്തുന്നുണ്ട്.