വളരെയേറെ പ്രതീക്ഷയോടെയാണ് പെൺകുട്ടികൾ വിവാഹ ബന്ധത്തിലേക്ക് കടക്കുന്നത്. എന്നാൽ അതിന് വിഭിന്നമായി കാര്യങ്ങൾ മാറിമറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ. ആരായാലും തകർന്നുപോകും. ഒരു വിവാഹ കാര്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ആകുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം.
വിവാഹത്തിനായി വരൻ ഉപേന്ദ്ര സിംഗ് പരിഹാറും അയാളുടെ വധുവും മണ്ഡപത്തിലേക്ക് എത്തുകയാണ്. മേള അകന്പടികളും താലപ്പൊലികളുമൊക്കെ ആയിട്ട് വരനെ വധുവിന്റെ വീട്ടുകാർ ആനയിച്ചിരുത്തി. വിവാഹ ചടങ്ങുകൾ നടന്നുകൊണ്ടിരിക്കെ അവിടേക്ക് നേഹ പരിഹാർ എന്ന യുവതി എത്തി. അവരവിടെ എത്തി ഈ കല്യാണം നടക്കില്ലന്ന് പറഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി.
ഇവിടെ ഇരിക്കുന്ന വരൻ തന്റെ ഭർത്താവാണ്. പിന്നെങ്ങനെ ഈ കല്യാണം നടക്കുമെന്ന് നേഹ കാണികളോട് ചോദിച്ചു. അതോടെ പ്രശനം വഷളായി. നിയമപരമായി തങ്ങൾ ഇപ്പോഴും ഭാര്യാ ഭർത്താക്കൻമാരാണ് ബന്ധം ഇതുവരെ വേർപെടുത്തിയിട്ടില്ല, പിന്നെങ്ങനെ ഇയാൾക്ക് മറ്റൊരു പെണ്ണിനെ വിവാഹം ചെയ്യാൻ സാധിക്കുമെന്നും ചോദിച്ച് പിന്നെയും യുവതി പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി.
രംഗം വഷളായെന്ന് മനസിലായതോടെ വിവരം പോലീസിൽ അറിയിച്ചു. പോലീസെത്തി കുറേ സമയത്തെ അനുനയിപ്പിക്കലിനു ശേഷം നേഹയെ മടക്കി അയച്ചു. യുവതി പറഞ്ഞ ഒരു കാര്യം സത്യമാണെന്ന് മനസിലായി. നേഹ വരനായ ഉപേന്ദ്രന്റെ മുൻ ഭാര്യയാണ് എന്ന കാര്യം സത്യമായിരുന്നു.
2012 നവംബർ 25 -ന് വിവാഹിതരായ ഇരുവരും 2024 ഒക്ടോബർ 16 -ന് നിയമപരമായി വിവാഹമോചനം നേടിയിരുന്നു. ബന്ധം വേർപെടുത്തിയിട്ടില്ലന്ന് യുവതി പറഞ്ഞത് പച്ചക്കള്ളമാണെന്ന് പിന്നീട് തെളിഞ്ഞു.