നമ്മൾ മലയാളിക്ക് ഒരു ധാരണയുണ്ട് ഒരു അഞ്ച് പടത്തിൽ ഒരു നായിക ഒന്നിച്ച് അഭിനയിച്ചാൽ ആ നായികയെ കെട്ടുമായിരുന്നോ കെട്ടാതെ പോയതായിരുന്നോ, അവർക്ക് ഇഷ്ടമായിരുന്നോ ഇങ്ങനെ ഓരോ കഥകൾ. ഇതൊക്കെ എവിടുന്ന് ആര് ഉണ്ടാക്കിയ കഥകളാണ് എന്നറിയില്ല. വെള്ളിത്തിരയിൽ അഭിനയിക്കുമ്പോൾ എന്നോട് ഒരാൾ പറഞ്ഞു എന്ന് മല്ലിക സുകുമാരൻ.
ചേച്ചിയുടെ നാട്ടുകാരിയാ നവ്യാ നായർ , ഹരിപ്പാട് എന്ന്. ഞാൻ പറഞ്ഞു പൊന്നുകുഞ്ഞേ എനിക്ക് അറിയാവുന്ന ഒരു ടീച്ചറുടെ മോളാമത്. എനിക്ക് നവ്യയുടെ അച്ഛനെയും അമ്മയെയും അറിയാം. ആ കുട്ടി ഒന്നാന്തരം ഡാൻസറുമാണ്, അതിനെ വിട്ടേക്ക്. അടുത്ത പടത്തിൽ വേറെ നായിക വന്നപ്പോൾ ആ കഥ പോയി. അത് കഴിഞ്ഞ് കുറെ നാൾ കാവ്യാ മാധവന്റെ പേര് പറഞ്ഞു.
സംവൃത സുനിലിന്റെ പേര് കേട്ടു. അവർ രണ്ട് പേരും അഭിനയിച്ച മാണിക്യക്കല്ല് എന്ന സിനിമയുണ്ട്. സംവൃതയ്ക്ക് പറ്റിയ വേഷമാണത്. എനിക്ക് സംവൃതയെ വളരെ ഇഷ്ടമാണ്. നല്ല അടക്കവും ഒതുക്കവുമുള്ള കുട്ടിയാണ്. എല്ലാ കാര്യത്തിലും മിടുക്കിയാണ്. നല്ല സംസാരവും ആണ്. അഭിനയവും നല്ലത്. എപ്പോഴും മോനോട് നല്ല ആർട്ടിസ്റ്റാണ് സംവൃത എന്ന് പറഞ്ഞിട്ടുണ്ട്. അവർ ഒരെുമിച്ച് അഭിനയിച്ചപ്പോൾ നല്ല കെമിസ്ട്രി തോന്നി. അതിന് എന്താ തെറ്റ്. അതെല്ലാം കഴിഞ്ഞ് കേട്ടു ഇപ്പോൾ മീരാ ജാസ്മിനെ കെട്ടുമെന്ന്. സ്ഥിരമായി പടത്തിൽ അഭിനയിക്കുമ്പോൾ കുശലം ചോദിച്ചെന്നിരിക്കും. അതിന് വേണ്ടാത്ത ദുർവ്യാഖ്യാനം നൽകാ തിരിക്കുക മല്ലിക സുകുമാരൻ പറഞ്ഞു.