വാഷിംഗ്ടൺ: മെക്സിക്കോയ്ക്കുമേൽ അമേരിക്ക പ്രഖ്യാപിച്ച 25 ശതമാനം ഇറക്കുമതിത്തീരുവ മരവിപ്പിച്ചതിനു പിന്നാലെ കാനഡയ്ക്കെതിരേ പ്രഖ്യാപിച്ച ഇറക്കുമതി തീരുവയും മരവിപ്പിച്ചു. ഒരു മാസത്തേക്ക് നടപടി ഉണ്ടാകില്ലെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അതിർത്തി സുരക്ഷ വർധിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇരുരാജ്യങ്ങളും അംഗീകരിച്ചതിനെ തുടർന്നാണ് തീരുമാനം.
ചൈനയ്ക്കു മേൽ ചുമത്തിയ ഇറക്കുമതിത്തീരുവയുടെ കാര്യത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ട്രംപ് ഈ ആഴ്ച സംസാരിക്കും.
യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അനധികൃത കുടിയേറ്റം തടയുന്നതിന് അതിർത്തികളിൽ 10,000 സൈനികരെ നിയോഗിക്കുമെന്ന് മെക്സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോയും ട്രംപിനെ അറിയിച്ചിരുന്നു.