ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലെ കാട്ടുതീയേക്കാൾ വേഗത്തിൽ ഗ്രാമിയിലൊരു വിവാദം കത്തിപ്പടർന്നു. അമേരിക്കൻ റാപ്പർ കാനിയെ വെസ്റ്റും കൂട്ടുകാരി ബിയാൻക സെൻസോറിയും ഗ്രാമിയിൽ ഫോട്ടോയ്ക്കു പോസ് ചെയ്തതാണ് വിവാദമായത്. ഫോട്ടോ ഷൂട്ടിനിടെ ബിയാൻക തന്റെ മേൽക്കുപ്പായം അഴിച്ചു. ഇതോടെ സുതാര്യമായ അകക്കുപ്പായത്തിൽ ബിയാൻക പൂർണ നഗ്നയായി. വെസ്റ്റിനൊപ്പം റെഡ്കാർപ്പറ്റിൽ പോസും ചെയ്തു.
വസ്ത്രമാണെന്ന് മനസിലാകാത്തവിധം ശരീരത്തോടു ചേർന്ന ന്യൂഡ് സ്കിൻ ടൈറ്റ് വസ്ത്രത്തിലായിരുന്നു ബിയാൻക. കറുപ്പ് ടീ ഷർട്ടും പാന്റ്സുമായിരുന്നു കാനിയെയുടെ വേഷം. ഇരുവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും വാർത്തയുണ്ട്. പ്രശസ്ത മോഡൽ കിം കർദാഷിയാന്റെ മുൻ ഭർത്താവാണ് വെസ്റ്റ്. കർദാഷിയാനുമായി വേർപിരിഞ്ഞശേഷമാണ് ബിയാൻകയുമായി വെസ്റ്റ് സൗഹൃദത്തിലായത്.