കും​ഭ​മേ​ള​യി​ലെ 30പേ​രു​ടെ മ​ര‍​ണം വ​ലി​യ സം​ഭ​വ​മ​ല്ലെ​ന്ന് ബി​ജെ​പി എം​പി​യും ന​ടി​യു​മാ​യ ഹേ​മ​മാ​ലി​നി

ന്യൂ​ഡ​ല്‍​ഹി: കും​ഭ​മേ​ള​യ്ക്കി​ടെ തി​ക്കി​ലും​തി​ര​ക്കി​ലും 30 പേ​ർ മ​രി​ച്ച​തു വ​ലി​യ സം​ഭ​വ​മ​ല്ലെ​ന്നു ബി​ജെ​പി എം​പി​യും ന​ടി​യു​മാ​യ ഹേ​മ​മാ​ലി​നി. യു​പി സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച് കും​ഭ​മേ​ള​യി​ലെ ദു​ര​ന്തം അ​ഖി​ലേ​ഷ് യാ​ദ​വ് പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച​തി​നു മ​റു​പ​ടി​യാ​യി​ട്ടാ​യി​രു​ന്നു ഹേ​മ​മാ​ലി​നി​യു​ടെ പ്ര​തി​ക​ര​ണം.

തെ​റ്റാ​യി സം​സാ​രി​ക്കു​ക എ​ന്ന​തു മാ​ത്ര​മാ​ണ് അ​ഖി​ലേ​ഷി​ന്‍റെ ജോ​ലി​യെ​ന്ന് ഹേ​മ​മാ​ലി​നി പ​രി​ഹ​സി​ച്ചു. ഞ​ങ്ങ​ളും കും​ഭ​മേ​ള സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. അ​ങ്ങ​നെ സം​ഭ​വി​ച്ചു. പ​ക്ഷേ, അ​ത​ത്ര വ​ലു​താ​യി​രു​ന്നി​ല്ല. അ​ഖി​ലേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഭ​വ​ത്തെ പ​ര്‍​വ​തീ​ക​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മ​ഹാ​കും​ഭ​മേ​ള​യ്ക്കി​ടെ​യു​ണ്ടാ​യ ദു​ര​ന്ത​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി സ​ർ​ക്കാ​രാ​ണെ​ന്നും മ​രി​ച്ച​വ​രു​ടെ എ​ണ്ണം സ​ര്‍​ക്കാ​ര്‍ മ​റ​ച്ചു​വ​ച്ചു​വെ​ന്നു​മാ​യി​രു​ന്നു അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ ആ​രോ​പ​ണം. ക​ഴി​ഞ്ഞ മാ​സം 29നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 30 പേ​ർ മ​രി​ച്ച​തി​നു പു​റ​മെ 60 പേ​ര്‍​ക്കു പ​രി​ക്കേ​റ്റി​രു​ന്നു.

Related posts

Leave a Comment