മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ് അനുശ്രീ. ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരം സിനിമയിൽ സജീവമാണ്. ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യങ്ങളിലും താരം സജീവമാണ്. എപ്പൊഴും ഫോട്ടോകൾ പങ്കുവയ്ക്കുകയും പോസ്റ്റുകൾ ഇടുകയും ചെയ്യുന്ന താരം കൂടിയാണ് അനുശ്രീ.
കാലങ്ങളായി അനുശ്രീയുടെ കല്യാണത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ ആരാധകർ ചോദിക്കാറുണ്ട്. അനുശ്രീ പങ്കുവയ്ക്കുന്ന പോസ്റ്റുകളിൽ ഭൂരിഭാഗത്തിനും താഴെ ഇത്തരം ചോദ്യങ്ങൾ എപ്പോഴും ഉയരാറുണ്ട്. ചിലർ നേരിട്ട് തന്നെ ഇത്തരം ചോദ്യങ്ങളോട് മറുപടി പറയുന്നതും നാം കാണാറുണ്ട്.
അനുശ്രീ പക്ഷേ ഇത്തരം ചോദ്യങ്ങൾ അധികം മുഖവിലയ്ക്ക് എടുക്കാറില്ല. ഇടക്കാലത്ത് താരവുമായി ബന്ധപ്പെട്ട ഒട്ടേറെ ഗോസിപ്പുകളും ഉയർന്നുകേട്ടിരുന്നു. നടൻ ഉണ്ണി മുകുന്ദനും അനുശ്രീയും തമ്മിൽ പ്രണയത്തിൽ ആണെന്നും ഇരുവരും ഉടൻ വിവാഹം കഴിക്കുമെന്നുമായിരുന്നു ഗോസിപ്പുകളിൽ ഭൂരിഭാഗവും പറഞ്ഞിരുന്നത്. ഇതിലുൾപ്പെടെ അനുശ്രീ മറുപടി പറയുകയോ പരസ്യമായി പ്രതികരിക്കുകയോ ഒന്നും ചെയ്തിരുന്നില്ല.
ഇരുവരും ഒരുപാട് വേദികളിൽ ഒരുമിച്ച് എത്തിയ ശേഷമായിരുന്നു ഇത്തരം പ്രചാരണം. പിന്നീട് ഇതുമായി ബന്ധപ്പെട്ട ഗോസിപ്പുകൾ കെട്ടടങ്ങുകയും ചെയ്തിരുന്നു.ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് ചോദിക്കുന്ന എല്ലാവർക്കും പരോക്ഷമായി മറുപടി നൽകുകയാണ് താരം തന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ. ഏറ്റവും ഒടുവിൽ താരം പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ഇത്തരമൊരു രഹസ്യ മറുപടി ഒളിഞ്ഞിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്.
ഒറ്റയ്ക്ക് ജീവിക്കുക എന്നതാണ് സ്വയം സ്നേഹിക്കാനുള്ള ഏറ്റവും നല്ല മാര്ഗം എന്ന ക്യാപ്ഷനോട് കൂടിയാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവച്ചത്. അനുശ്രീ ഒറ്റയ്ക്ക് ഒരു സ്വിമ്മിംഗ് പൂളിന് സമീപം നിൽക്കുന്നതാണ് ചിത്രത്തിൽ ഉള്ളത്. കൂടുതൽ ഒന്നും പോസ്റ്റിൽ പറയാൻ അനുശ്രീ തയാറായിട്ടില്ല. എന്നാൽ ഇത് വിവാഹത്തെക്കുറിച്ചുള്ള അനുശ്രീയുടെ കാഴ്ചപ്പാടാണ് എന്നാണ് കൂടുതൽ ആരാധകരും അഭിപ്രായപ്പെടുന്നത്.
അടുത്തിടെ അനുശ്രീ പങ്കുവച്ച പോസ്റ്റുകളിൽ എല്ലാം വിവാഹത്തെ കുറിച്ച് നിരവധി ആരാധകർ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് താരത്തിന്റെ പുതിയ പോസ്റ്റ് എന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്. 34 വയസായില്ലേ? ഇനിയും കല്യാണം കഴിക്കുന്നില്ലേ എന്നാണ് അനുശ്രീയുടെ പോസ്റ്റുകളിൽ ഏറ്റവും കൂടുതൽ വരുന്ന ചോദ്യങ്ങൾ.