സ്റ്റോക്ക്ഹോം: സ്വീഡനിലെ കാമ്പസിലുണ്ടായ വെടിവയ്പില്‍ മരണം 11 ആയി. അക്രമിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആറു പേർ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
രാജ്യതലസ്ഥാനമായ സ്റ്റോക്ഹോമിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള ഒറിബ്രോയിലെ റിസ്ബെർഗ്സ്കാ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ഇന്നലെ വെടിവയ്പുണ്ടായത്. പ്രൈമറി, അപ്പര്‍ സെക്കൻഡറി കോഴ്സുകളാണ് ഇവിടെ പഠിപ്പിച്ചിരുന്നത്.