സ്വിമ്മിംഗ് ഇഷ്ടമല്ലാത്തവർ പൊതുവെ കുറവാണ്. നീന്താൻ അറില്ലങ്കിലും അത് കണ്ടു നിൽക്കാനെങ്കിലും കൊതിയുള്ളവരാണ് നമ്മൾ. നീന്തുന്ന സമയത്ത് ചെറിയ നേരത്തെ അശ്രദ്ധകൾ ചിലപ്പോൾ വലിയ അപകടങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കാറുണ്ട്. അത്തരത്തിലൊരു നീന്തൽ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്.
മാലി ദ്വീപിലാണ് സംഭവം. സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സർ കൂടിയായ ചെൽസ്, അന്റോണിയോ ദമ്പതികളാണ് അവർ നേരിട്ട അനുഭവം പങ്കുവച്ചത്. ഭാര്യയായ ചെൽസും സുഹൃത്തുക്കളും സ്രാവുകൾക്കൊപ്പം നീന്തുന്നത് ഭർത്താവ് അന്റോണിയോ ഷൂട്ട്ചെയ്യുകയായിരുന്നു. പെട്ടന്നാണ് സ്രാവുകളിൽ ഒന്നിൽ ചെൽസിന്റെ കൈയിൽ കടിച്ചത്.
തന്റെ ഇരയല്ലന്ന് മനസിലായ ഉടൻതന്നെ സ്രാവ് ചെൽസയുടെ കൈവിട്ടു. ട്യൂണ ആണെന്ന് കരുതി കടിച്ചു. അല്ലെന്ന് വ്യക്തമായപ്പോൾ ചെൽസയുടെ കൈ ഉപേക്ഷിച്ച് സ്രാവ്, തന്റെ പണി നോക്കി പോയി എന്ന കുറിപ്പോടെയാണ് സംഭവത്തിന്റെ വീഡിയോ അന്റോണിയോ പങ്കുവച്ചത്.