ചൈനയിൽ നിന്നുള്ള ലി എൻഹായ് എന്ന ഷെഫ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിരിക്കുന്ന വാർത്തയാണ് വൈറലാകുന്നത്. ഏറ്റവും നേർത്ത നൂഡിൽസ് ഉണ്ടാക്കിയാണ് ഇദ്ദേഹം ലോക റിക്കാർഡ് സ്വന്തമാക്കിയത്. 0.18 മില്ലിമീറ്റർ ആണ് ഓരോ ന്യൂഡിലുകളുടെയും കനം. ഒരു മുടിയിഴയേക്കാൾ കനം കുറഞ്ഞതാണ് ഇത്.
ഇതിനു മുൻപ് അദ്ദേഹം നിർമ്മിച്ച നൂഡിൽസ് 0.33 മില്ലിമീറ്റർ (0.01 ഇഞ്ച്) ആയിരുന്നു. ഏറ്റവും നേർത്ത നൂഡിൽസ് ഉണ്ടാക്കുന്ന രാജാവ് എന്നാണ് അദ്ദേഹം ഇതോടെ അറിയപ്പെട്ടിരുന്നത്.
ഇപ്പോൾ ഗിന്നസ് വേൾഡ് റിക്കാർഡ് കൂടി സ്വന്തമാക്കിയതോടെ അദ്ദേഹത്തിന് വലിയ ആരാധകരാണ്. അദ്ദേഹം നൂഡിൽസ് തയാറാക്കുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റ് ചെയ്തു. ഇന്ത്യയിലേക്ക് വരൂ, ഇവിടുത്തെ സോൻ പപ്പടി ഇതിലും നേരിയ നാരുകളാണ് എന്ന് ചില വിരുതൻമാരും കമന്റ് നൽകി.