ആനയുമായി ബന്ധപ്പെട്ട പല വാർത്തകളും നമ്മൾ കാണാറുണ്ട്. കാടിറങ്ങി വരുന്ന കാട്ടാനയെ തുരത്തി ഓടിക്കാൻ മനുഷ്യൻ ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഈ മാസം ഒന്നിനാണ് കാട്ടാന നാട്ടിൽ ഇറങ്ങിയത്. അപ്പൽചന്ദ് വനത്തിൽ നിന്ന് ആന പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലെ ഡാംഡിം പ്രദേശത്താണ് എത്തിയത്.
കാട്ടാനയെ കണ്ട ജനങ്ങൾ ആകെ പരിഭ്രാന്തരായി. ബയന്നു വിളിച്ച നാട്ടുകാർ ആനയെ തുരത്താൻ പല മാർഗങ്ങളും പയറ്റി. എന്നാൽ അതിലൊന്നും ആന മയങ്ങിയില്ല. കണ്ണിൽ കണ്ട എല്ലാ വസ്തുക്കളും ആന തുന്പിക്കൈ കൊണ്ട് പിഴുത് എറിഞ്ഞു. ഓരോ സാധനവും നശിപ്പിച്ച് വരുന്ന സമയത്താണ് വഴിയരികിൽ നിർത്തി ഇട്ടിരുന്ന ജെസിബി ഇവന്റെ ശ്രദ്ധയിൽപ്പെട്ടത്.
മസ്തകം കുലുക്കി ജെസിബി എടുത്തെറിയാനായി ആന അതിനരികിലേക്ക് നടന്നു. അപ്പോഴാണ് ജെസിബി ഉടമ അതിനുള്ളിൽ ഇരിക്കുന്ന്ത് ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ ജെസിബി ഡ്രൈവർ ധൈര്യം കൈ വിടാതെ ജെസിബിയുടെ മുൻഭാഗത്തെ കൈ പ്രവർത്തിപ്പിച്ച് ആനയ്ക്ക് നേരെ പിടിച്ചു. കലിപൂണ്ട ആന അതിൻരെ മസ്തകം ഉപയോഗിച്ച് ജെസിബിയുടെമുൻവശത്ത് നന്നായി ഇടിക്കാൻ തുടങ്ങി. എന്നാൽ സംഗതി ഇരുന്പ് ആയതിനാൽ ആനയ്ക്ക് അത് നന്നായി വേദനിച്ചു. അതോടെ തലയും കുലുക്കി ആന അവിടെ നിന്നും ഓടിപ്പോയി.
ന അവിടെ നിന്നും പിന്തിരിഞ്ഞ് ഓടാന്‍ ശ്രമിക്കുന്നതും പിന്തിരിഞ്ഞോടുന്ന ആനയുടെ പിന്നാലെ ആര്‍ത്തിരമ്പി ജനക്കൂട്ടം ഓടുന്നതും വീഡിയോയില്‍ കാണാം.