നമ്മുടെ സ്വന്തം ഒരു ഫാമിലി ഉണ്ടാക്കണമെന്നും കുട്ടികളെ വേണമെന്നൊക്കെ ചില സ്ത്രീകൾക്ക് എപ്പോഴും ആഗ്രഹം തോന്നാറുണ്ട്. എനിക്ക് ഒരുകാലത്തും അങ്ങനെയൊരു തോന്നൽ ഉണ്ടായിട്ടില്ലെന്നതാണ് സത്യം എന്ന് ലക്ഷ്മി ഗോപാലസ്വാമി.
എന്റെ അമ്മ എപ്പോഴും എന്നെക്കുറിച്ച് ആലോചിച്ചു വേവലാതിപ്പെടാറുണ്ട്. എനിക്കങ്ങനെ മാതൃത്വത്തിന്റെ തോന്നൽ ഒന്നും ഉണ്ടായിട്ടില്ല. ചില സ്ത്രീകൾക്ക് അതെപ്പോഴും ഒരു ആഗ്രഹമാണ്.
എന്റെ ഒരുപാട് ഫ്രണ്ട്സ് സിംഗിൾ ആണ്. കല്യാണം കഴിക്കാതെ ഇപ്പോഴും സിംഗിൾ ആയി ജീവിക്കുന്നവർ ഒരുപാട് പേരുണ്ട്. കുട്ടികളെ എനിക്ക് വളരെയധികം ഇഷ്ടമാണ്. എന്നാൽ അത് പ്രത്യേക ഉത്തരവാദിത്തമാണ്. എനിക്കെന്തോ അതിനോട് ഒരു പേടിയാണ്.
ചിലപ്പോഴൊക്കെ ഒറ്റയ്ക്കായിപ്പോയി എന്ന് തോന്നാറുണ്ട്. പക്ഷേ ഞാൻ വിശ്വസിക്കുന്നത് എല്ലാത്തിനുമുള്ള പരിഹാരം നമ്മളിൽ തന്നെയുണ്ടെന്നാണ്. പങ്കാളി ഒക്കെ ഉണ്ടെങ്കിൽ കുറച്ചു കൂടി കാര്യങ്ങൾ ചെയ്യാമെന്ന് തോന്നിയിട്ടുണ്ട്. ഇപ്പോഴത്തെ കാലത്ത് സ്ത്രീകൾക്ക് ട്രാവൽ ഗ്രൂപ്പുകളുണ്ട്, നമുക്ക് ആളുകളുമായി ബന്ധപ്പെടാനും മറ്റും സോഷ്യൽ മീഡിയ പോലെ ഒട്ടേറെ അവസരങ്ങളുണ്ട് എന്ന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.