പേര് മാറ്റൽ നടപടിയുമായി സൊമാറ്റോ കന്പനി. ‘സൊമാറ്റോ ലിമിറ്റഡ്’ എന്നതിൽ നിന്ന് ‘എറ്റേണൽ ലിമിറ്റഡ്’ ആയി മാറ്റാൻ അംഗീകാരം നൽകി കമ്പനി ഡയറക്ടർ ബോർഡ്. ഓഹരി ഉടമകൾക്ക് സൊമാറ്റോ സിസിഇഒ ദീപീന്ദർ ഗോയൽ അയച്ച കത്തിൽ പേര് മാറ്റാൻ അംഗീകാരം ലഭിച്ച കാര്യം അറിയിച്ചു. ഇത് ഒരു പേര് മാറ്റം മാത്രമല്ലെന്നും കമ്പനിയിലെ വലിയ മാറ്റങ്ങളുടെ തുടക്കമാണെന്നും ഗോയല്‍ കൂട്ടിച്ചേർത്തു.
എന്നാൽ ആപ്പിന്റെ പേര് സൊമാറ്റോ എന്ന് തന്നെ തുടരും, എന്നാൽ സ്റ്റോക്ക് ടിക്കർ സൊമാറ്റോയിൽ നിന്ന് എറ്റേണലിലേക്ക് മാറും. പുതിയ ലോഗോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ്, ഹൈപ്പർപ്യൂർ എന്നീ നാല് പ്രധാന ആപ്പുകളും ഇനി എറ്റേണലിൽ ഉൾപ്പെടും.
വലിയൊരു മാറ്റം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയും നിക്ഷേപകരുടെ സംശയങ്ങള്‍ അകറ്റാനും കൂടിയാണ് ഈ നീക്കമെന്നും ദിപീന്തർ പറഞ്ഞു. 2022ല്‍ ബ്ലിങ്കിറ്റ് ഏറ്റെടുത്തപ്പോള്‍ നിക്ഷേപകര്‍ ആശങ്കയിലായിരുന്നു.എന്നാല്‍ ഇന്ന് ക്വിക്ക് കൊമേഴ്സിലൂടെ ഉള്‍പ്പെടെയുള്ള വളര്‍ച്ച നിക്ഷേപകര്‍ക്ക് ആശ്വാസവും ആകര്‍ഷണവും നല്‍കുന്നതാണെന്നും ദീപീന്ദര്‍ വ്യക്തമാക്കുന്നു.