പാചകം ഇഷ്ടമുള്ളവർക്ക് അതിൽ പരീക്ഷണങ്ങൾ നടത്താൻ യാതൊരു മടിയുമില്ല. എത്ര വലിയ പാചകക്കാരൻ ആയാലും സുരക്ഷിതമായി പാകം ചെയ്തില്ലങ്കിൽ മുട്ടൻ പണിതന്നെ ലഭിക്കും. പാചകത്തിനിടെ പൊള്ളലേറ്റ് കാല് മുറിച്ചു മാറ്റിയ അമേരിക്കൻ പൗരനാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
വേട്ടയാടുന്നതിനായി മാക്സ് ആംസ്ട്രോംഗും സുഹൃത്തുക്കളും കാട്ടിലേക്ക് പോയി. അവിടെ വച്ച് പാചകത്തിനിടെ ഇദ്ദേഹത്തിന്റെ കാലിൽ പൊള്ളലേറ്റു. എന്നാൽ ആദ്ദേഹം ഇതത്ര കാര്യമായി എടുത്തില്ല. വേണ്ടത്ര പരിഗണന കാലിന് കൊടുത്തില്ല.
നായാട്ടും വേട്ടയാടലുമൊക്കെ കഴിഞ്ഞ് അദ്ദേഹം തിരികെ വീട്ടിലെത്തിയപ്പോഴേക്കും കാലിനു നിറ വ്യത്യാസം തോന്നി. നഖത്തിനു ഉൾപ്പടെ മഞ്ഞ നിറം കണ്ടതോടെ അദ്ദേഹം ആശുപത്രിയിൽ പോയി. എന്നാൽ ആശുപത്രിയിലെത്തി ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാര്യം അറിഞ്ഞത്.
ലില്‍ സ്ട്രെപ്പ് എ ബാക്ടീറിയ ബാധിച്ചിരിക്കുന്നതായി ഡോക്ടര്‍മാര്‍ മാക്സിനെ അറിയിച്ചു. ഒപ്പം അത് ഭേദമാക്കാതിരുന്നാല്‍ മരണം വരെ സംഭവിക്കാമെന്നും ഡോക്ടർമാർ പറഞ്ഞു. എന്നാൽ അപ്പോഴേക്കും അദ്ദേഹത്തിന്റെ കാലിലെ വ്രണം പഴുത്തു തുടങ്ങിയിരുന്നു. പിന്നാലെ മാക്സ് കോമയിലായി. ആറ് ദിവസത്തോളം മാക്സ് കോമയില്‍ കിടന്നു.
ബോധം വന്നപ്പോഴേക്കും കാലുകളിൽ മുഴുവൻ കറുപ്പ് ബാധിച്ച് തുടങ്ങിയിരുന്നു. കാൽ മുറിച്ച് മാറ്റുകയല്ലാതെ വേറെ വഴികളില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവില്‍ മാക്സിന്റെ ഇരുകാലുകളും മുറിച്ച് നീക്കി. മൂന്ന് ആഴ്ചകൾക്ക് ശേഷം ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിന് മുമ്പ് മാക്സ് വീല്‍ച്ചെയര്‍ ഉപയോഗിക്കാന്‍ പഠിച്ചു.