തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സന്പൂർണ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചു.
സാന്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചുവെന്നും കേരളം ടേക്ക് ഓഫ് ചെയ്യുകയാണെന്നുമുള്ള സന്തോഷ വാർത്ത അറിയിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്.
ബജറ്റ് പ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിനെ ധനമന്ത്രി വിമർശിച്ചു. ധനഞെരുക്കത്തിനു കാരണം കേന്ദ്ര അവഗണനയാണെന്നും പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
- ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡിഎ കൂടി
* ജീവക്കാരുടെ ഡിഎ കുടിശികയുടെ രണ്ടു ഗഡു ഈവര്‍ഷം.
* സര്‍വീസ് പെന്ഷന് പരിഷ്കരണ കുടിശികയുടെ അവസാന ഗഡു ഈമാസം.
* പെന്ഷന് കുടിശികയുടെ രണ്ടു ഗഡുവും ഈവര്‍ഷം.
* വയനാടിന് 750 കോടി. ദുരന്ത ബാധിതര്‍ക്കു കൂടുതല്‍ ധനസഹായം.
* വിഴിഞ്ഞം അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന.
* തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികള്‍.
* തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ നടപടികള്‍ ഈവര്‍ഷം.
* അതിവേഗ റെയില്‍പാത അനിവാര്യം.
* തെക്കന്‍ കേരളത്തിന് പുതിയ കപ്പല്‍ നിര്‍മാണശാല.
* ലോക കേരളാകേന്ദ്രം സ്ഥാപിക്കും.
* കെ-ഹോംസ് പദ്ധതികളുടെ പ്രാരംഭ ചെലവുകള്‍ക്കായി 5 കോടി.
* ലൈഫ് പദ്ധതിയിലൂടെ ഒരുലക്ഷം വീടുകള്‍ ഈവർഷം പൂര്‍ത്തിയാക്കും.
* കണ്ണൂരില്‍ ഐടി പാർക്ക്.
* കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 700 കോടി.
* കൊച്ചി മുസിരിസ് ബിനാലെയുടെ 2025-26 എഡിഷനായി 7 കോടി.
* ഹൈഡ്രജന്‍ ഉത്പാദനത്തിന് ഹൈഡ്രജന്‍ വാലി പദ്ധതി ആരംഭിക്കും.
* കൊല്ലത്ത് കിഫ്ബി, കിന്‍ഫ്രാ സഹകരണത്തില്‍ ഐടി പാര്‍ക്ക്.
* ഡെസ്റ്റിനേഷന്‍ ടൂറിസ് സെന്ററുകള്‍ ഒരുക്കും.
* ഹോട്ടലുകള്‍ നിര്‍മിക്കുന്നതിന് 50 കോടി രൂപ വരെ വായ്പ നല്‍കും.
* വയോജന പരിചരണത്തിനായി 50 കോടി.
* ഡിജിറ്റല്‍ ശാസ്ത്ര പാര്ക്കിന് 212 കോടി.
* എഐവികസനത്തിന് 10 കോടി.
* കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ മാറ്റി പുതിയത് വാങ്ങാന്‍ 100 കോടി.
* സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ രണ്ടുകോടി.
* സീ പ്ലെയിന്‍ ടൂറിസം, ഹെലി പാഡുകൾ, ചെറുവിമാനത്താവളം എന്നിവയ്ക്ക് 20 കോടി.
* വൈക്കം സത്യഗ്രഹ സ്മാരകത്തിനായി അഞ്ചുകോടി.
* ധര്‍മടത്ത് ഗ്ലോബല്‍ ഡയറി വില്ലേജിന് 130 കോടി.
* മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കാൻ 48.85 കോടി.
* കണ്ണൂര്‍ വിമാനത്താവളത്തിന് 75.51 കോടി.
* കാസര്‍ഗോഡ് മൈലാട്ടിയില്‍ ബാറ്ററി എനര്‍ജി സോളാര്‍ സിസ്റ്റം
* കെഎസ്ആര്‍ടിസിക്ക് 178.96 കോടി.
* പമ്പ-സന്നിധാനം നടപ്പാത വികസനത്തിന് 47.97 കോടി.
ജീവനക്കാരുടെ ക്ഷാമബത്ത കുടിശികയുടെ രണ്ടു ഗഡു ഈ വര്‍ഷം.
ഡിഎ കുടിശികയുടെ ലോക്കിംഗ് കാലാവധി ഒഴിവാക്കും.
വയനാടിന് 750 കോടി. ദുരന്ത ബാധിതര്‍ക്ക് കൂടുതല്‍ ധനസഹായം.
സര്‍വീസ് പെന്ഷന് കുടിശികയുടെ അവസാന ഗഡു ഫെബ്രുവരിയില്‍.
പെന്ഷന് കുടിശികയുടെ രണ്ട് ഗഡുവും ഈ വര്‍ഷം.സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ഡിഎ കൂടി അനുവദിച്ചു. ഏപ്രിലിലെ ശന്പളത്തിൽ നൽകും.
ക്ഷേമപെന്ഷന് ഇത്തവണ കൂട്ടില്ല, സാമൂഹ്യപെന്ഷന് കുടിശിക കൊടുത്തുതീര്‍ക്കും.
നഗര വികസനത്തിന് പ്രത്യേക പദ്ധതികള്‍.
കേരളത്തോട് കേന്ദ്രം നീതികേട് കാണിച്ചു, വയനാട് പുനരധിവാസത്തിന് സഹായിച്ചില്ല.
വിഴിഞ്ഞം അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന.
അതിവേഗ റെയില്‍പ്പാത അനിവാര്യം.
തെക്കന്‍ കേരളത്തിന് പുതിയ കപ്പല്‍ നിര്‍മാണശാല.
ലോക കേരളാകേന്ദ്രം സ്ഥാപിക്കും, 5 കോടി രൂപയുടെ പദ്ധതി.
തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികള്‍. തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ നടപടികള്‍ ഈ വര്‍ഷം.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം പരിധിയില്‍ വികസനം.
മെട്രോ പൊളിറ്റന്‍ പ്ലാനിംഗ് കമ്മിറ്റികള്‍ വരും.
കാരുണ്യ ചികിത്സാ പദ്ധതിക്കായി 200 കോടി രൂപ അനുവദിച്ചു.
പട്ടികജാതിയില്‍പ്പെട്ട 1,11,996 പേര്‍ക്ക് പട്ടികവര്‍ഗത്തില്‍പ്പെട്ട 43,332 പേര്‍ക്കും ലൈഫ് പദ്ധതിയില്‍ വീട് നല്കി.
ലൈഫ് പദ്ധതിക്കായി 1,160 കോടി.
2025-26-ല്‍ ലൈഫ് പദ്ധതിയിലൂടെ ഒരുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കും.
33,210 കോടി രൂപ സാമൂഹിക പെന്‍ഷനായി വിതരണം ചെയ്തു.
ക്ഷേമ പെന്ഷന് 50,000 കോടിയാകും.
2025-26 വര്‍ഷത്തില്‍ ലൈഫ് പദ്ധതിയില്‍ കുറഞ്ഞത് ഒരു ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കും.
12.74 ലക്ഷം വൈദ്യുതി കണക്ഷനുകള്‍ കഴിഞ്ഞ ഒരു വര്‍ഷം നല്കി.
ലൈഫ് പദ്ധതിക്ക് 2016-17 മുതല്‍ നല്‍കിയത് 18,000 കോടിയിലധികം രൂപ.
6,965 കോടി രൂപ കെഎസ്ആര്‍ടിസിക്ക് ഇതിനോടകം നല്കി.
ആരോഗ്യ മേഖലയിലെ പദ്ധതികള്‍ക്കായി ഇതിനകം ചെലവാക്കിയത് 38,126 കോടി രൂപ.
5,04,830 പേര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചു.
സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകള്‍ക്ക് 3,061 കോടി.
രാജ്യത്ത് കഴിഞ്ഞ മൂന്നു വര്‍ഷമായി ഏറ്റവും കൂടുതല്‍ സൗജന്യചികിത്സ നല്‍കുന്നത് കേരളം.
100 പുതിയ പാലങ്ങള്‍ നിര്‍മിച്ചു, നൂറ്റിയന്‍പതോളം പൂർത്തിയാക്കാനൊരുങ്ങുന്നു.
കണ്ണൂരില്‍ ഐടി പാർക്ക്.
2025-26 വര്‍ഷം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്
700 കോടി രൂപ. 2025-26 വര്‍ഷം ആരോഗ്യ മേഖലയ്ക്കായി 11,431.73 കോടി.
കെ- ഹോംസ് പദ്ധതികളുടെ പ്രാരംഭ ചെലവുകള്‍ക്കായി 5 കോടി രൂപ.
കൊച്ചി മുസിരിസ് ബിനാലെയുടെ 2025-26 എഡിഷനായി 7 കോടി രൂപ.
ഹൈഡ്രജന്‍ ഉത്പാദനത്തിന് ഹൈഡ്രജന്‍ വാലി പദ്ധതി ആരംഭിക്കും.
ഹോട്ടലുകള്‍ നിര്‍മിക്കാന്‍ 50 കോടി രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതി
കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് ആവിഷ്കരിക്കും.
കൊല്ലത്ത് കിഫ്ബി, കിന്‍ഫ്രാ സഹകരണത്തില്‍ ഐടി പാര്‍ക്ക് ഒരുങ്ങും.
വന്‍കിട കണ്വെന്ഷന് സെന്ററുകളും ഡെസ്റ്റിനേഷന്‍ ടൂറിസം
സെന്ററുകളും വികസിപ്പിക്കും. ഹോട്ടലുകള്‍ നിര്‍മിക്കുന്നതിന് 50 കോടി രൂപ വരെ വായ്പ നല്‍കും.
പൊതുമേഖല സ്ഥാപനങ്ങള്‍ക്കായി 15,980 കോടി രൂപ അനുവദിച്ചു.
നഗര-ഗ്രാമങ്ങളില്‍ ഭവന നിര്‍മാണ പദ്ധതിക്കായി 20 കോടി രൂപ അനുവദിച്ചു.
ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ ശിപാര്‍ശയില്‍ 7 മികവിന്റെ കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കാന്‍ ഭരണാനുമതി. മൂന്ന് സര്‍വകലാശാലകളിൽ മികവിന്റെ കേന്ദ്രം.
വയോജന പരിപാലനത്തിനായി പ്രത്യേക പദ്ധതി.
ഡിജിറ്റല്‍ ശാസ്ത്ര പാര്ക്കിന് 212 കോടി രൂപ, എഐവികസനത്തിനായി 10 കോടി രൂപ.
എഥനോള്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും 10 കോടി.
കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ മാറ്റി പുതിയത് വാങ്ങാന്‍ 100 കോടി അനുവദിച്ചു.
വയോജന പരിചരണത്തിനായി 50 കോടി അനുവദിച്ചു.
ആറുവരി ദേശിയപാതയുടെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാകും.
മൂന്ന് മുതല്‍ അഞ്ച് ലക്ഷം പുതിയ ജോലിക്ക് ഉറപ്പാക്കുന്ന മെഗാ ജോബ് എക്സ്പോ സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍ക്ക് അഭിരുചിക്ക് അനുസരിച്ചതും തൊഴില്‍ ലഭിക്കുന്നതുമായ കോഴ്സ് ലഭ്യമാക്കും.
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ രണ്ടുകോടി .
നാളികേര വികസനത്തിനായി 73 കോടി. സമഗ്ര പച്ചക്കറി വികസന പദ്ധതിക്കായി 78.45 കോടി.
തെരുവുനായ ആക്രമണം തടയാന്‍ 2 കോടി.
കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനായി
227.4 കോടി.
തീര്‍ഥാടന ടൂറിസത്തിന് 20 കോടി.
100 പുതിയ അടിസ്ഥാനസൗകര്യ പദ്ധതികള്‍.
സംസ്ഥാന പദ്ധതി വിഹിതം 32,500 കോടിയായി ഉയര്‍ത്തും.
മീറ്റ് പ്രൊഡക്ടസ് ഓഫ് ഇന്ത്യക്ക് 17 കോടി.
പ്രദേശികമായി കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതികള്‍ക്കായി അഞ്ചുകോടി രൂപ. നെല്ല് വികസനത്തിന് 150 കോടി.
കാര്‍ഷിക മേഖലയ്ക്ക് 227.40 കോടി രൂപ വകയിരുത്തി.
സീ പ്ലെയിന്‍ ടൂറിസം, ഹെലി പാഡുകൾ, ചെറുവിമാനത്താവളം എന്നിവയ്ക്കായി 20 കോടി.
വൈക്കം സത്യഗ്രഹ സ്മാരകത്തിനായി അഞ്ചുകോടി.
വന്യജീവി ആക്രമണം തടയാന്‍ പദ്ധതി വിഹിതം, അധികമായി 50 കോടി രൂപ.
തിരൂര്‍ തുഞ്ചന്‍പറമ്പില്‍ എംടി സ്മാരാകം സ്ഥാപിക്കും.
തീരദേശ വികസനത്തിന് 75 കോടി. കണ്ണൂര്‍ ധര്‍മടത്ത് ഗ്ലോബല്‍ ഡയറി വില്ലേജ് സ്ഥാപിക്കുന്നതിന് ഈ വര്‍ഷം 10 കോടി.
ഉള്‍നാടന്‍ മത്സ്യവികസന പദ്ധതിക്ക് 80.91 കോടി.
മണ്ണ് സംരക്ഷണത്തിന് 77.9 കോടി രൂപ.
മത്സ്യത്തൊഴിലാളി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് 10 കോടി. മത്സ്യമേഖലയ്ക്ക് 295 കോടി. കേര പദ്ധതിക്കായി 100 കോടി.
ധര്‍മടത്ത് ഗ്ലോബല്‍ ഡയറി വില്ലേജ് 130 കോടി.
വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ സര്‍ക്കാര്‍ വിഹിതമായി 33.14 കോടി രൂപ. നെല്ല് വികസനത്തിനായി 150 കോടി.
ശുചിത്വ കേരളം പദ്ധതികള്‍ക്കായി 30 കോടി.
ലൈഫ് സയന്‍സ് പാര്ക്കിന് 16 കോടി.
മൃഗസംരക്ഷണത്തിന് 159 കോടി.
കുടുംബശ്രീ മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി 270 കോടി.
കശുവണ്ടിമേഖലയ്ക്ക് 30 കോടി.
കെഎസ്ഇബിക്ക് 1088 കോടി.
2025 നവംബറോ അതിദരിദ്രര്‍ ഇല്ലാത്ത കേരളം നടപ്പാക്കും.
വനസംരക്ഷണം 25 കോടി.
വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 50.3 കോടി.
പാമ്പുകടിയേറ്റുള്ള മരണം ഒഴിവാക്കാന്‍ പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം പദ്ധതി ഒരുക്കും.
മനുഷ്യ-വന്യജീവി സംഘര്‍ഷം അതിവേഗം പരിഹരിക്കുന്നതിനായി 48.85 കോടി രൂപ.
വയനാട് ബ്രഹ്മഗിരി സൊസൈറ്റിയുടെ നവീകരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി 10 കോടി. കിന്‍ഫ്ര എക്സിബിഷന് സെന്റര്‍ 20 കോടി.
വയനാട് ജില്ലയുടെ സുസ്ഥിര വികസനത്തിനായി 85 കോടി .
പമ്പ-സന്നിധാനം നടപ്പാത വികസനത്തിന് 47.97 കോടി.
ഹോട്ടല്‍ നിര്‍മാണത്തിന് 50 കോടി വരെ വായ്പ.
കശുവണ്ടി മേഖലയ്ക്കായി 53.36 കോടി.
ഖാദി ഗ്രാമവ്യവസായ മേഖലയില്‍ വിവിധ പദ്ധതികള്‍ക്കായി 15.7 കോടി അനുവദിച്ചു. കയര്‍ മേഖലയ്ക്കായി 107.64 കോടി അനുവദിച്ചു.
അനെര്‍ട്ടിന് 69.5 കോടി അനുവദിച്ചു.
വ്യവസായ മേഖയ്ക്ക് ആകെ 1,831.36 കോടി അനുവദിച്ചു.
ഹൈദരാബാദില്‍ കേരളാഹൗസിന് 5 കോടി.
കണ്ണൂര്‍ വിമാനത്താവളത്തിന് 75.51 കോടി.
ബാറ്ററി എനര്‍ജി സോളാര്‍ സിസ്റ്റം കാസര്‍കോട് മൈലാട്ടിയില്‍ 2026-ല്‍ ആരംഭിക്കും.
കെഎസ്ഇബിക്കായി 1088.8 കോടി രൂപ. ഊര്‍ജമേഖലയ്ക്കായി ആകെ 1156.76 കോടി രൂപ. വൈദ്യുതി ഉത്പാദനം കൂട്ടാന്‍ 100 കോടി.
പുതിയ ഐടി നയം കൊണ്ടുവരും, 517 കോടി.
കെഎസ്ആര്‍ടിസിക്ക് 178.96 കോടി.
ഇടമലയാര്‍ ജലസേചന പദ്ധതിക്കായി 30 കോടി. വന്‍കിട-ഇടത്തരം ജലസേചനത്തിനായി 239.32 കോടി, ചെറുകിട ജലസേചനത്തിന് 190.96 കോടി.
സാമ്പത്തിക സാക്ഷരതാ കാമ്പയിന് 2 കോടി.
ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 609.85 കോടി.
വൈഫൈ ഹോട്ട്സ്പോട്ട് 15 കോടി.
എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ്.
കൊച്ചി മെട്രോയ്ക്ക് 289 കോടി.
ആയുര്‍വേദമെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിന്റെ വിവിധ പദ്ധതികള്‍ക്ക് 43.72 കോടി.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് 75.51 കോടി.
മലബാര്‍ കാന്‍സര്‍ സെന്ററിന് 35 കോടി, കൊച്ചി കാന്‍സര്‍ സെന്റര്‍ 18 കോടി,ആർസിസി 75 കോടി.
ഇലക്ട്രിക്, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍ എന്നിവയ്ക്കായി 8.56 കോടി.
കെഎസ്ആര്‍ടിസിക്ക് ബിഎസ്6 ഡീസല്‍ ബസുകള്‍ വാങ്ങാന്‍ 107 കോടി.
കോട്ടയം മെഡിക്കല്‍ കോളജില്‍ മജ്ജ മാറ്റിവെക്കല്‍ സൗകര്യത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
കൊല്ലം, കോട്ടയം,കണ്ണൂര്‍, മഞ്ചേരി, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലെ ഇന്വന്ഷനല് റേഡിയോളജി ഉള്‍പ്പെടെ അത്യാധുനിക ഇമേജിങ് സൗകര്യങ്ങള്‍ക്ക് 15 കോടി.
വയനാട് തുരങ്കപാതയ്ക്കായി 2134 കോടി രൂപ.
ഉള്‍നാടന്‍ ജലഗതാഗത മേഖലയ്ക്ക് 133.02 കോടി രൂപ.
റോഡ് ഗതാഗതത്തിന് 191 കോടി രൂപ.
റോഡുകള്‍ക്കും പാലങ്ങള്‍ക്കും 1157.43 കോടി രൂപ.
ഗ്രാമീണ കളിസ്ഥലങ്ങള്‍ നിര്‍മിക്കുന്നതിനായി 18 കോടി രൂപ.
ഗതാഗത മേഖലയുടെ വികസനത്തിനായി 2065.1 കോടി രൂപ.
കായികമേഖലയിലെ അടിസ്ഥാനസൗകര്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 18.8 കോടി.
കോഴിക്കോട് സൈബര്‍ പാര്ക്കിന് 11.5 കോടി രൂപ.
കൊച്ചി ഇന്‍ഫോ പാര്ക്കിന് 21.6 കോടി രൂപ.
തിരുവനന്തപുരം ടെക്നോ പാര്ക്കിന് 21 കോടി രൂപ.
കായിക യുവജനകാര്യ വികസനവുമായി ബന്ധപ്പെട്ട വികസനങ്ങള്‍ക്ക് 145.33 കോടി.
ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുള്ള മഴവില്‍ പദ്ധതി 5.5 കോടി.
സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതിക്കായി 150.34 കോടി രൂപ. കെഎസ്ഐഡിസിക്ക് 177.5 കോടി.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്കായി 50 കോടി രൂപ.
ട്രെക്കിങ്ങ് പ്രോത്സാഹിപ്പിക്കുന്നതിനായി വനയാത്ര പദ്ധതിക്കായി മൂന്നുകോടി രൂപ.
ഹോമിയോ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 23.54 കോടി.
സിനിമ തിയേറ്ററുകളില്‍ ഇ-ടിക്കറ്റിങ് സംവിധാനം നടപ്പാക്കാന്‍ രണ്ടുകോടി രൂപ. തേക്കിന്‍കാട് മൈതാനത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ചുകോടി രൂപ.
ട്രഷറി വകുപ്പിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 7.7 കോടി.
കലാ-സാംസ്കാരിക മേഖലയ്ക്ക് 197.49 കോടി രൂപ.
വിദ്യാര്‍ഥികളുടെ പോഷകാഹാര നില മെച്ചപ്പെടുത്തുന്നതിനായി ഉച്ചഭക്ഷണ പദ്ധതിക്കായി 402.14 കോടി രൂപ.