വിവാഹ ബന്ധങ്ങൾ വേർപിരിയാനുള്ള കാരണം ഓരോരുത്തർക്കും ഓരോന്നാണ്. ഒരു ചെരുപ്പ് മൂലം ഡിവോഴ്സ് ആകുന്ന ദമ്പതികളുടെ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്.
വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭാര്യ തനിക്ക് ചെരുപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. വെറും ചെരുപ്പല്ല ഹൈ ഹീൽ തന്നെ വേണമെന്ന് പറഞ്ഞു. ആദ്യമായി പറയുന്നതല്ലേ എന്നോർത്ത് ഭർത്താവ് ഹീൽസ് വാങ്ങിക്കൊടുത്തു. എന്നാൽ ഹീൽസ് ആദ്യമായാണ് യുവതി ധരിക്കുന്നത്. ഹീൽസ് ഇട്ട് ശീലിച്ചിട്ടില്ലാത്തതിനാൽ എപ്പോഴും ചെരുപ്പ് ഇടുന്പോൾ യുവതി താഴെ വീണുകൊണ്ടേ ഇരുന്നു.
ഇതിനെചാല്ലി പല തവണ ഭർത്താവും ഭാര്യയും വഴക്ക് ആയി. മിക്ക ദിവസങ്ങളിലും ചെരുപ്പ് ധരിച്ച് യുവതി വീഴുന്നതുകൊണ്ട് ഇവർക്ക് ആശുപത്രിയിൽ പോകേണ്ടി വരുന്നത് കൂടി വന്നു. ചെരുപ്പ് മാറ്റാൻ ആവശ്യപ്പെട്ടിട്ടും യുവതി അതിനു തയാറായില്ല. ഇക്കാരണം കൊണ്ട് ഭർത്താവുമായി വഴക്കിട്ട് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി.
പിന്നാലെ ഭര്‍ത്താവിന് ഡിവോഴ്സ് നോട്ടീസ് ലഭിച്ചു. ആഗ്ര കുടുംബ കോടതിയില്‍ കേസെത്തി. സംഭാഷണത്തിനിടെ ഇരുവരും വീട്ടുവീഴ്ചയ്ക്ക് തയാറായെന്ന് ആഗ്രാ പോലീസിന്റെ കുടുംബ കൗൺസലിംഗ് സെന്ററിലെ ഡോ. സത്യേഷ് ഖിർവാർ മാധ്യമങ്ങളോട് പറഞ്ഞു. ഹൈ ഹീലിന്റെ പ്രശ്നങ്ങളെ കുറിച്ചും നിസാരമായ ഒരു വാശിയുടെ പുറത്ത് രണ്ട് കുടുംബങ്ങളുടെ സ്വസ്ഥത നശിക്കുന്നതിനെയും ഇരുവരും തിരിച്ചറിയുകയും ഒത്ത് തീര്‍പ്പിന് തയാറാവുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.