സമ്മർദമില്ലാതെ പരീക്ഷയെ നേരിടാം

ഒരു അക്കാദമിക് വർഷം കൂടി അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഈ അവസരത്തിൽ പൊതുപരീക്ഷകളും െ മത്സരപരീക്ഷകളും എങ്ങനെ ഫലപ്രദമായി നേരിടാൻ കഴിയും എന്നത് പ്രധാനമാണ്. ആദ്യം പൊതുപരീക്ഷകളിലേക്കാണ് വിദ്യാർഥികൾ പൊകുന്നത്. അതിനു ശേഷമാണ് പലതരത്തി ലുള്ള മത്സരപരീക്ഷകൾ വരുന്നത്.

ഫ്രീയാകാം
എക്സാം അടുത്തുവരുന്ന സമയത്തും സ്റ്റഡി ലീവിന്‍റെ സമയത്തുമൊക്കെ വളരെ ഫ്രീയായി പഠിക്കേണ്ടതു പ്രധാനമാണ്. നമ്മൾ എത്രത്തോളം മാനസിക സമ്മർദത്തിലാണോ അത്രത്തോളം നമ്മുടെ പഠനത്തിന്‍റെ കാര്യക്ഷമത അവതാളത്തിലാകും. എത്രത്തോളം മാർക്ക് കൂടുതൽ കിട്ടും അല്ലെങ്കിൽ മാർക്ക് കിട്ടിയില്ലെങ്കിൽ എന്തു ചെയ്യും അല്ലെങ്കിൽ ആഗ്രഹിക്കുന്ന ശതമാനം മാർക്ക് കിട്ടിയില്ലെങ്കിൽ എന്‍റെ ഭാവി എന്തായി ത്തീരും. അത്തരത്തിൽ മാനസിക സമ്മർദം ഉണ്ടാക്കുന്ന ഘടകങ്ങളൊക്കെ മാറ്റിനിർത്തി, ഓരോ വിദ്യാർഥിയും അവരുടെ അറിവ് വർധിപ്പിക്കാനുള്ള ആത്മാർഥശ്രമങ്ങളാണ് ഈ അവസരത്തിൽ നടത്തേണ്ടത്.
* പുതിയ പാഠഭാഗങ്ങൾ ഈ അവസരത്തിൽ ധാരാളം സമയമെടുത്ത് പഠിക്കുന്നത് ഒഴിവാക്കുക. ഇതിനകം പഠിച്ച ഭാഗങ്ങളൊക്കെ തന്നെ റിവൈസ് ചെയ്യുന്ന തിനുവേണ്ടി ഭൂരിഭാഗവും സമയം ചെലവ ഴിക്കുക. അതിനുശേഷം ലഭ്യമായ സമയത്ത് വിട്ടുപോയിട്ടുള്ള പാഠഭാഗങ്ങൾ പഠിക്കുന്നതാണ് ഉചിതം. അല്ലെങ്കിൽ പ്രധാനപ്പെട്ട ഭാഗങ്ങൾ പഠിക്കുന്ന തിനുസമയം കിട്ടാതെ വരും.
* കഴിവതും കൃത്യമായി പാലിക്കുന്ന ദിനചര്യ ഉണ്ടാവണം. അതു വിദ്യാർഥികളുടെ പഠനകാല കാര്യക്ഷമത വർധിപ്പിക്കും. പ്രത്യേകിച്ചും മൂന്നു കാര്യങ്ങൾ; എന്നും ഒരേ സമയത്ത് ഉറക്കം, ഒരേ സമയത്ത് ഭക്ഷണം കഴിക്കുക, ഒരേ സമയത്ത് എന്തെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യുക. പത്തിനും പതിനൊന്നിനും ഇടയ്ക്ക് ഉറങ്ങി, രാവിലെ 6 മണിക്ക് മുന്നേ എഴുന്നേൽക്കണം.
* ഭക്ഷണം കഴിക്കുന്നത് കൃത്യ സമയങ്ങളിൽ ക്രമീകരിക്കുക. വെള്ളം ധാരാളം കുടി ക്കുന്നത് ആക്ടീവ് ആയും കുറേക്കൂടി ശ്രദ്ധയോടും വിരസത കുറച്ച് പഠിക്കുന്നതിന് സഹായകം. ഇലക്കറികളും പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ ധാരാളം ഉൾപ്പെടുത്തുന്നത് പഠനം കാര്യക്ഷമമാക്കുന്നതിന് സഹായകം.

എപ്പോഴും മറ്റുള്ളവരെ തോൽപ്പിക്കുക എന്നുള്ളതിനേക്കാൾ തന്‍റെ ഉത്തരവാദിത്വം പൂർത്തിയാക്കാൻ വേണ്ടിയുള്ള ആത്മാർഥ ശ്രമങ്ങളിലാണു ശ്രദ്ധിക്കേണ്ടത്. രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക് കുട്ടികളെ കൂടുതൽ സമ്മർദത്തിലാക്കാനോ അല്ലെങ്കിൽ അവരുടെ റിസൾട്ട് കൂട്ടാനോ ഉള്ള സമയമല്ല ഇതെന്ന കാര്യം രക്ഷാകർത്താക്കൾ ശ്രദ്ധിക്കണം. അതിലുപരി അവർക്ക് വളരെ റിലാക്സ്ഡ് ആയി പഠിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയാണ് അവർ ചെയ്യേണ്ടത്.

വിവരങ്ങൾ:
നിതിൻ എ.എഫ്.
കൺസൾട്ടന്‍റ് സൈക്കോളജിസ്റ്റ്
എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.

Related posts

Leave a Comment