തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്ന് കാ​ണാ​താ​യ പോ​ലീ​സു​കാ​ര​ൻ തൃ​ശൂ​രി​ൽ മ​രി​ച്ചനി​ല​യി​ൽ

തൃ​ശൂ​ർ:​ തി​രു​വ​ന​ന്ത​പു​ര​ത്തുനിന്നു കാ​ണാ​താ​യ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ തൂ​ങ്ങി​മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം സ്വ​ദേ​ശി എ​ട​വ​ട്ടം മ​ഞ്ചേ​രി പു​ത്ത​ൻ വീ​ട്ടി​ൽ രാ​ജ​ൻ കു​റു​പ്പി​ന്‍റെ മ​ക​ൻ മ​ഹീ​ഷ് രാ​ജ് (49) ആ​ണു മ​രി​ച്ച​ത്.

തൃ​ശൂ​ർ വെ​ളി​യ​ന്നൂ​രി​ലു​ള്ള ലോ​ഡ്ജി​ലാ​ണ് മ​ഹേ​ഷ് രാ​ജി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം എആ​ർ ക്യാ​ന്പി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യി​രു​ന്നു.നാ​ലിനു രാ​ത്രി പ​ത്ത​ര​യോ​ടെ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത മ​ഹീ​ഷ് രാ​ജ് അ​ഞ്ചിനു വൈ​കീ​ട്ട് മു​റി​യൊ​ഴി​യു​മെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്.

എ​ന്നാ​ൽ മു​റി തു​റ​ക്കാ​ത്ത​തി​നാ​ൽ സം​ശ​യം തോ​ന്നി​യ ലോ​ഡ്ജ് അ​ധി​കൃ​ത​ർ ഇ​ന്ന​ലെ രാ​ത്രി ഏ​ഴോടെ പോലീസിനെയും അഗ്നിശമനസേനയെയും വി​വ​ര​മ​റി​യി​ച്ചു. അഗ്നിശമനസേനാംഗങ്ങൾ വാ​തി​ൽ പൊ​ളി​ച്ചുനോ​ക്കി​യ​പ്പോ​ഴാ​ണ് ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ചനി​ല​യി​ൽ മഹീഷിനെ ക​ണ്ടെ​ത്തി​യ​ത്.

മ​ഹീ​ഷ് രാ​ജി​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി കൊ​ല്ലം ഏ​ഴു​കോ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മൂ​ന്നിനു ബ​ന്ധു​ക്ക​ൾ ന​ൽ​കി​യി​രു​ന്നു. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് തൃ​ശൂ​രി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.തൃ​ശൂ​ർ ഈ​സ്റ്റ് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Related posts

Leave a Comment