സാ​ന്പ​ത്തി​ക​ ത​ട്ടി​പ്പു​കേ​സ് ന​ട​ൻ സോ​നു സൂ​ദി​നെ​തി​രേ അ​റ​സ്റ്റ് വാ​റ​ണ്ട്

ലു​ധി​യാ​ന (പ​ഞ്ചാ​ബ്): സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ ബോ​ളി​വു​ഡ് ന​ട​ൻ സോ​നു സൂ​ദി​നെ​തി​രേ പ​ഞ്ചാ​ബ് കോ​ട​തി​യു​ടെ അ​റ​സ്റ്റ് വാ​റ​ണ്ട്. ലു​ധി​യാ​ന ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് ര​മ​ൺ​പ്രീ​ത് കൗ​റാ​ണ് ഇ​ന്ന​ലെ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്.

ലു​ധി​യാ​ന ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ രാ​ജേ​ഷ് ഖ​ന്ന ന​ല്‍​കി​യ 10 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് കേ​സി​ലാ​ണ് ഇ​പ്പോ​ള്‍ വാ​റ​ണ്ട്. മോ​ഹി​ത് ശു​ക്ല എ​ന്ന​യാ​ളാ​ണു മു​ഖ്യ​പ്ര​തി. റി​ജി​ക്ക നാ​ണ​യ ഇ​ട​പാ​ടി​ല്‍ നി​ക്ഷേ​പി​ച്ചാ​ല്‍ ലാ​ഭം കി​ട്ടും എ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ച് മോ​ഹി​ത് ശു​ക്ല പ​ണം ത​ട്ടി​യെ​ന്നാ​ണ് ആ​രോ​പ​ണം.

കേ​സി​ൽ മൊ​ഴി ന​ല്‍​കാ​ന്‍ സോ​നു സൂ​ദി​നെ കോ​ട​തി വി​ളി​പ്പി​ച്ചെ​ങ്കി​ലും കോ​ട​തി ഇ​തി​നാ​യി അ​യ​ച്ച സ​മ​ന്‍​സ് താ​രം അ​നു​സ​രി​ക്കാ​ത്ത​തി​നാ​ണ് അ​റ​സ്റ്റ് വാ​റ​ണ്ട്. പ​ത്തി​നു​മു​ന്പ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നാ​ണു നി​ർ​ദേ​ശം. കേ​സി​ന്‍റെ അ​ടു​ത്ത വാ​ദം പ​ത്തി​നാ​ണ്.

Related posts

Leave a Comment