മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയാണ് സാനിയയെ മലയാളികള്‍ പരിചയപ്പെടുന്നത്. ബാലതാരമായി സിനിമയിലെത്തുയും അധികം വൈകാതെതന്നെ മികച്ച വേഷങ്ങൾ ചെയ്തു കൈയടി നേടിയെടുക്കാനും സാനിയയ്ക്ക് സാധിച്ചു.
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മുന്‍നിര താരങ്ങളുടെ കൂടെ അഭിനയിക്കാന്‍ സാനിയയ്ക്കായി. ബോള്‍ഡ് ലുക്കിലൂടെ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി മാറാറുണ്ട് സാനിയ. നടിയുടെ ഫാഷന്‍ സെന്സിന് സിനിമാ താരങ്ങള്‍ക്കിടയില്‍ പോലും ആരാധകരുണ്ട്. അഭിനയത്തില്‍ മാത്രമല്ല, നൃത്തത്തിലും മികവ് തെളിയിച്ചിട്ടുണ്ട് സാനിയ. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയെക്കുറിച്ചുള്ള സാനിയയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സോഷ്യല്‍ മീഡിയയിലെ ചില പേജുകള്‍ നടിമാരുടെ ചിത്രങ്ങളും വീഡിയോകളും മോശമായ രീതിയില്‍ ഉപയോഗിക്കുന്നതിനെതിരെയാണ് സാനിയ തുറന്നടിച്ചത്.
വര്‍ക്കൗട്ടിന്റെ വീഡിയോ ആണെങ്കിലും നടക്കുന്നതിന്റെ വീഡിയോ ആണെങ്കിലും പോസ്റ്റ് ചെയ്താല്‍ അതെടുത്ത് മാറിടത്തിന്റെ ഭാഗം ഫോക്കസ് ചെയ്ത് ആ ഭാഗം മാത്രം സ്ലോ മോഷനാക്കും. ഞാനൊരു വീഡിയോ സ്റ്റോറി അടുത്തിടെ ഇട്ടിരുന്നു. 20-25 മിനിറ്റ് കഴിഞ്ഞപ്പോള്‍ എന്നെ ടാഗ് ചെയ്ത് ആ വീഡിയോ വന്നു. സ്ലോ ആക്കിയിരുന്നു. ജസ്റ്റ് കട്ട് ചെയ്ത് പോകുന്ന വീഡിയോയായിരുന്നു. സോഷ്യല്‍ മീഡിയയിൽ അങ്ങനെ നിരാശരായി നോക്കിയിരിക്കുന്ന ചില ആള്‍ക്കാരാണ് ഇതിനു പിന്നിൽ.
കുറേ പേജുകളില്‍ കാണാം, പല നടിമാരുടെയും തല മാത്രം ഉണ്ടാകും. താഴെ ബിക്കിനിയിട്ടുള്ള ബോഡി വച്ചായിരിക്കും വരിക. സാരിയുടുത്ത് ബീച്ചില്‍ പോയി നില്ക്കാന് പറ്റില്ലല്ലോ. പിന്നെ എനിക്ക് ബിക്കിനിയിടാന്‍ ഇഷ്ടമാണ്. അതിനുചേരുന്ന ബോഡി എനിക്ക് ഉണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു. ഇനി ഇല്ലെങ്കിലും എനിക്ക് ആത്മവിശ്വാസമുണ്ട്. ഞാനാണ് ഞാൻ എന്തു ധരിക്കണം എന്ന് തീരുമാനിക്കുന്നത്. എനിക്ക് സാരിയുടുത്ത് ബീച്ചില്‍ പോവണ്ട. അതിനാല്‍ ഞാന്‍ ബിക്കിനി ഇട്ട് ബീച്ചില്‍ പോകുന്നു. അതേസമയം ബിക്കിനി ഇടാത്ത നടിമാരുടെ വരെ അത്തരത്തിലുള്ള ഫോട്ടോസ് എഡിറ്റ് ചെയ്തും മോര്‍ഫ് ചെയ്തും ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം എന്തു സംതൃപ്തിയാണ് കിട്ടുന്നതെന്ന് അറിയില്ല എന്നും സാനിയ പറയുന്നു.