ഭോപ്പാൽ: ഇഷ്ടപ്പെട്ട ഹിന്ദു യുവതിയെ വിവാഹം കഴിക്കാൻ ശ്രമിച്ച മുസ്ലീം യുവാവിന് കോടതി മുറിയിൽ ക്രൂരമർദനം. മധ്യപ്രദേശിലെ ഭോപ്പാലിലെ ജില്ലാ കോടതിയിലാണ് സംഭവം.
നർസിംഗ്പുർ സ്വദേശിക്കാണ് മർദനമേറ്റത്. പിപാരിയയിൽ നിന്നുള്ള ഹിന്ദു യുവതിയെ വിവാഹം കഴിക്കാനാണ് ഇയാൾ കോടതിയെ സമീപിച്ചത്. യുവതിക്കൊപ്പമാണ് ഇയാൾ കോടതിയിലെത്തിയത്.
പരിക്കേറ്റയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും ആക്രമണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അക്ഷയ് ചൗധരി പറഞ്ഞു. ആക്രമണം നടത്തിയവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.