വാഷിംഗ്ടൺ: പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന വിവാദ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്ലാസ്റ്റിക് ഉപയോഗം മൂലമുള്ള മലിനീകരണം തടയാന്‍ ലോകത്തെമ്പാടും ശ്രമങ്ങള്‍ നടക്കവെയാണ് പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക എന്ന ട്രംപിന്റെ ആഹ്വാനം.
2020 ലെ തെരഞ്ഞെടുപ്പ് കാലം മുതല്‍തന്നെ പ്രഖ്യാപിച്ച നിലപാടാണ് തന്റെ രണ്ടാമൂഴത്തില്‍ ട്രംപ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. പേപ്പര്‍ സ്ട്രോകള്‍ വ്യാപകമാക്കാനുള്ള ബൈഡന് ഭരണകൂടത്തിന്റെ തീരുമാനം മണ്ടത്തരമാണെന്നു ട്രംപ് പറഞ്ഞു.
അധികാരമേറ്റതിന് തൊട്ടടുത്ത ദിവസം ആഗോള താപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന പാരീസ് ഉടമ്പടിയില്‍നിന്ന് അമേരിക്ക പിന്മാറിയിരുന്നു. പ്ലാസ്റ്റിക്കിന്റെ കാര്യത്തിലും ട്രംപിനെ അനുകൂലിക്കുകയാണ് ഇലോണ്‍ മസ്ക്.