ന്യൂഡൽഹി: അമേരിക്കയിൽ താമസിക്കുന്ന 487 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി അധികൃതർ തിരിച്ചറിഞ്ഞെന്നും അവരെ ഉടൻ നാടുകടത്തുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര.
കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നതോടെ നാടുകടത്തുന്നവരുടെ എണ്ണം വർധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. നാടുകടത്തപ്പെട്ട 104 ഇന്ത്യൻ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള ഒരു യുഎസ് സൈനിക വിമാനം കഴിഞ്ഞദിവസം അമൃത്സറിൽ ഇറങ്ങിയിരുന്നു. കൈകളും കാലുകളും ബന്ധിച്ചാണ് തങ്ങളെ കൊണ്ടുവന്നതെന്നു തിരിച്ചയയ്ക്കപ്പെട്ടവർ വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു.