വീ​ടി​ന്‍റെ വാ​തി​ല്‍ ത​ക​ര്‍​ത്ത് സ്വ​ർ​ണ​ക്ക​വ​ർ​ച്ച: പ്ര​തി പി​ടി​യി​ൽ‌

ക​ടു​ത്തു​രു​ത്തി: മാ​ഞ്ഞൂ​രി​ൽ വീ​ടി​ന്‍റെ വാ​തി​ല്‍ ത​ക​ര്‍​ത്ത് 20.5 പ​വ​ന്‍ സ്വ​ര്‍​ണം മോ​ഷ്ടി​ച്ച കേ​സി​ല്‍ മോ​ഷ്ടാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തൊ​ടു​പു​ഴ കോ​ലാ​നി തൃ​ക്കാ​യി​ല്‍ സെ​ല്‍​വ​കു​മാ​റി​നെ (കോ​ലാ​നി സെ​ല്‍​വ​ന്‍-50)​യാ​ണു ക​ടു​ത്തു​രു​ത്തി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കു​റു​പ്പ​ന്ത​റ മാ​ഞ്ഞൂ​ര്‍ ആ​നി​ത്തോ​ട്ട​ത്തി​ല്‍ വ​ര്‍​ഗീ​സ് സേ​വ്യ​റി​ന്‍റെ (സി​ബി) വീ​ട്ടി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ഒ​ന്നി​നു പു​ല​ര്‍​ച്ചെ ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ക​ടു​ത്തു​രു​ത്തി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​ഞ്ഞു.

ഇ​യാ​ള്‍ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ത​മി​ഴ്‌​നാ​ട്, തെ​ങ്കാ​ശി, തെ​ന്മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​യാ​ള്‍ എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ൽ ആ​റു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​ത്. മോ​ഷ​ണം​പോ​യ 14.5 പ​വ​ന്‍ സ്വ​ര്‍​ണം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ക​ടു​ത്തു​രു​ത്തി സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ റെ​നീ​ഷ് ഇ​ല്ലി​ക്ക​ല്‍, സി​പി​ഒ​മാ​രാ​യ സു​മ​ന്‍ പി. ​മ​ണി, അ​ജി​ത്ത്, ഗി​രീ​ഷ്, പ്രേ​മ​ന്‍, അ​നീ​ഷ് എ​ന്നി​വ​രാ​യി​രു​ന്നു അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍. സെ​ല്‍​വ​കു​മാ​ര്‍ ക​രി​മ​ണ്ണൂ​ര്‍, കൂ​ത്താ​ട്ടു​കു​ളം, മു​ള​ന്തു​രു​ത്തി, മ​ര​ങ്ങാ​ട്ടു​പി​ള്ളി, വ​ണ്ടി​പ്പെ​രി​യാ​ര്‍, ഏ​റ്റു​മാ​നൂ​ര്‍, പു​ത്ത​ന്‍​കു​രി​ശ്, ക​രി​ങ്കു​ന്നം, പി​റ​വം, അ​യ​ര്‍​ക്കു​ന്നം, ഗാ​ന്ധി​ന​ഗ​ര്‍, പാ​ലാ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 34 മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.
ഉ​ഴ​വൂ​ര്‍, കാ​ണ​ക്കാ​രി, ഏ​റ്റു​മാ​നൂ​ര്‍ പാ​റോ​ലി​ക്ക​ല്‍ ഭാ​ഗ​ത്തു​മു​ള്ള വീ​ടു​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് സ്വ​ര്‍​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച​ത് ഇ​യാ​ള്‍ ത​ന്നെ​യാ​ണെ​ന്നു പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞു.

Related posts

Leave a Comment