ക​ഴു​ത്ത​റു​ക്കും പ​ലി​ശ; പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി; ചെ​ന്നൈ​യി​ൽ മ​ല​യാ​ളി പി​ടി​യി​ൽ

ചെ​ന്നൈ: 465 കോ​ടി രൂ​പ​യു​ടെ ഓ​ൺ​ലൈ​ൻ വാ​യ്പ​ത്ത​ട്ടി​പ്പ് കേ​സി​ൽ മ​ല​യാ​ളി പി​ടി​യി​ൽ. മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷെ​രീ​ഫി​നെ ആ​ണ് പു​തു​ച്ചേ​രി പോ​ലീ​സി​ന്‍റ സൈ​ബ​ർ ക്രൈം ​വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​യ്പ എ​ടു​ത്ത തു​ക പ​ലി​ശ ഉ​ൾ​പ്പെ​ടെ തി​രി​ച്ച​ട​ച്ചി​ട്ടും പി​ന്നെ​യും തു​ക കൂ​ടു​ത​ൽ ആ​വ​ശ്യ​പ്പെ​ട്ട് ഷെ​രീ​ഫ് ഭീഷ​ണി​പ്പെ​ടു​ത്തി എ​ന്ന യു​വ​തി​യു​ടെ പ​രാ​തി​ലാ​ണ് അ​റ​സ്റ്റ്.

ഇ​യാ​ൾ യു​വ​തി​യു​ടെ മോ​ർ​ഫ് ചെ​യ്ത ഫോ​ട്ടോ​ക​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. അറസ്റ്റിലായ ഷെ​രീ​ഫി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 2 പേ​രെ കൂ​ടി പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

ഇ​ൻ​സ്റ്റ​ന്‍റ് വാ​യ്പ എ​ന്ന പേ​രി​ൽ പ​ലി​ശ​യ്ക്കു പ​ണം ന​ൽ​കു​ക​യും പി​ന്നീ​ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ധി​ക തു​ക തി​രി​ച്ച​ട​പ്പി​ക്കു​ക​യു​മാ​ണ് സം​ഘ​ത്തി​ന്റെ രീ​തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment