വാ​ള​യാ​ര്‍ ദ​ളി​ത് പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ര​ണം: ആ​ത്മ​ഹ​ത്യ​യാ​കാ​മെ​ന്ന് സി​ബി​ഐ

കൊ​ച്ചി: വാ​ള​യാ​റി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യാ​കാ​മെ​ന്ന് സി​ബി​ഐ. കൊ​ച്ചി സി​ബി​ഐ കോ​ട​തി​യി​ൽ ന​ൽ​കി​യ കു​റ്റ​പ​ത്ര​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന ക​ണ്ടെ​ത്ത​ൽ പാ​ല​ക്കാ​ട് വി​ചാ​ര​ണ കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​വും ക്രൂ​ര​മാ​യ ലൈം​ഗീ​ക ചൂ​ഷ​ണ​വും അ​വ​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളെ​ന്നാ​ണ് സി​ബി​ഐ ക​ണ്ടെ​ത്ത​ൽ.

പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കൂ​ടാ​തെ സാ​ഹ​ച​ര്യ​തെ​ളി​വു​ക​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ. കു​ട്ടി​ക​ൾ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ​തി​ൽ അ​മ്മ​യ്ക്കും പ​ങ്കു​ണ്ടെ​ന്ന് സി ​ബി ഐ ​ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment